TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കരാര്‍ നിയമനത്തിന് അപേക്ഷിക്കാം

നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍: യോഗ്യത - സൈക്കോളജി, സോഷേ്യാളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഓണറേറിയം 22,000 രൂപ. പ്രായപരിധി 25നും 40നും ഇടയില്‍. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം.
കേസ് വര്‍ക്കര്‍: യോഗ്യത - സൈക്കോളജി, സോഷേ്യാളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഓണറേറിയം 15,000 രൂപ. പ്രായപരിധി 25നും 40നും ഇടയില്‍. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും ജോലി ചെയ്യണം.
സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍: യോഗ്യത - സൈക്കോളജി, സോഷേ്യാളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഓണറേറിയം 15,000 രൂപ. പ്രായപരിധി 25നും 40നും ഇടയില്‍. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും ജോലി ചെയ്യണം.
ഐ ടി സ്റ്റാഫ്: യോഗ്യത - ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസസിംഗ് വെബ് ഡിസൈനിംഗ്/വീഡിയോ കോണ്‍ഫറന്‍സിങ് മേഖലകളില്‍  സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ ഓണറേറിയം 12,000 രൂപ. പ്രായപരിധി 23 നും 40നും ഇടയില്‍. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെയും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും ജോലി ചെയ്യണം.
മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍: യോഗ്യത - എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റല്‍/അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. ഓണറേറിയം 8,000 രൂപ. പ്രായപരിധി 25നും 40നും ഇടയില്‍. പ്രവൃത്തി സമയം 24 മണിക്കൂര്‍.
സെക്യൂരിറ്റി ഓഫീസര്‍ (നൈറ്റ് ഡ്യൂട്ടി): യോഗ്യത - സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രതിമാസ ഓണറേറിയം 8,000 രൂപ. പ്രായം 35നും 50നും ഇടയില്‍. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് പ്രവൃത്തി സമയം.
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ 29 നകം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ സമര്‍പ്പിക്കണം. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ വനിത പ്രൊട്ടക്ഷന്‍ ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2794029 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.