TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൗജന്യ തൊഴിലധിഷ്ഠിത പഠനത്തിന് അവസരം

തൊഴിലും നൈപുണ്യവും വകുപ്പിന്റെ ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍ സൗജന്യ തൊഴിലധിഷ്ഠിത പഠനത്തിന് അവസരം. പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗക്കാര്‍ക്ക്  തൊഴില്‍ നേടാനും അവസരമൊരുക്കും.
പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട ബി.ടെക്ക് (സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍)  പാസായവര്‍ക്ക് ആറു മാസം കാലാവധിയുള്ള ഗ്രാജ്വേറ്റ്ഷിപ്പ് പ്രോഗാമിന് അപേക്ഷിക്കാം. ബി.ടെക്ക് സിവില്‍ പാസായവര്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന ഒരു വര്‍ഷം നീളുന്ന പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് കോഴ്സുമുണ്ട്.
ഡിഗ്രി പാസായവര്‍ക്ക് പി.ജി ഡിപ്ലോമാ ഇന്‍ റീറ്റെയ്ല്‍ മാനേജ്മെന്റ്, ഐ.ടി.ഐ പാസായവര്‍ക്ക് ഡാറ്റാ സെന്റര്‍ ഇന്‍സ്റ്റലേഷന്‍, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പ്ലംബിംങ് എഞ്ചിനീയിംങ്, പത്താം ക്ലാസ് പാസായവര്‍ക്കുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍  കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അവസാന തീയതി - ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും www.iiic.ac.in  സന്ദര്‍ശിക്കാം.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.