TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിയന്ത്രണങ്ങൾ പാലിക്കാതെ ഓടിയ 25 ടിപ്പറുകൾ പോലീസ് പിടികൂടി.


കൊട്ടാരക്കര : ഓടിക്കേണ്ട സമയക്രമങ്ങളും, മറ്റു നിയമങ്ങളും ലംഘിച്ച 25 ടിപ്പർ ലോറികൾ കൊല്ലം റൂറൽ ജില്ലാ പോലീസ് പിടികൂടി. രാവിലെ 8:30 മുതൽ 10:00 മണിവരെയും വൈകുന്നേരം 3:30 മുതൽ 4:30 വരെയുമുള്ള സ്കൂൾ സമയങ്ങളിൽ ടിപ്പറുകളുടെ ഓട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ആയത് ലംഘിച്ചതിനും മറ്റ് നിയമങ്ങൾ പാലിക്കാത്തതിനും കൊല്ലം റൂറൽ ജില്ലയിൽ ഇന്ന് (25.07.2019) നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ടിപ്പറുകളുടെ നിയമ ലംഘനത്തിനെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.