TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പരിപാടികള്‍

ജില്ലാ പഞ്ചായത്ത് യോഗം ഇന്ന് (ജൂലൈ 19) കൊല്ലം ജില്ലാ പഞ്ചായത്ത് യോഗം നാളെ (ജൂലൈ 19) രാവിലെ 10.30ന് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ ചേരും.

കൗണ്‍സിലിംഗ് ഇന്ന് (ജൂലൈ 19) ചടയമംഗലം ഗവണ്‍മെന്റ് ഐ ടി ഐ യില്‍ 2019 വര്‍ഷത്തെ പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ഇന്ന് (ജൂലൈ 19) രാവിലെ എട്ടിന് ഐ ടി ഐ യില്‍ നടക്കും. റാങ്ക് ലിസ്റ്റ് ഐ ടി ഐ യിലും www.chadayamangalam.kerala.gov.in  വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവുമായി ഹാജരാകണം.  വിശദ വിവരങ്ങള്‍ 0474-2448855 നമ്പരില്‍ ലഭിക്കും.

 പാലുത്പാദന പരിശീലനം ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ജൂലൈ 23, 24 തീയതികളില്‍ പാലുത്പാദന പരിശീലനം നല്‍കും. മുമ്പ് പങ്കെടുത്തിട്ടില്ലാത്തവര്‍ക്കും
പശു പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പ്രവേശനം 50 പേര്‍ക്ക്. യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. 0476-2698550 ഫോണ്‍ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം 23ന് രാവിലെ 9.30ന് പരിശീലന കേന്ദ്രത്തില്‍ എത്തണം.
 
വിദ്യാഭ്യാസാനുകൂല്യ വിതരണംസര്‍ക്കാര്‍/എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി ബി എസ് ഇ/ഐ സി എസ് ഇ സ്‌കൂളുകള്‍ 2019-20 വര്‍ഷത്തെ ഒ ഇ സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട ക്ലെയിം എന്‍ട്രി നടപടികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി പൂര്‍ത്തീകരിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
 
സ്വാപ് ഷോപ്പ് ഉദ്ഘാടനം ഇന്ന് (ജൂലൈ 19) ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സ്വാപ് ഷോപ്പ് ഇന്ന് (ജൂലൈ 19) രാവിലെ 10.30ന് മേയര്‍ അഡ്വ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനാകും.
പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ബി ഡി ഒ എം എസ് അനില്‍കുമാര്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ തങ്കപ്പനുണ്ണിത്താന്‍, തങ്കമണി ശശിധരന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ക്ലീറ്റസ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ ഗീതാ ബാലകൃഷ്ണന്‍, പി ബാബു, ഉഷ, സിമ്മി, വി ശോഭ, ഇ വി സജീവ് കുമാര്‍, എസ് ബീന, കെ സത്യന്‍,  എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി ജെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.