
വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ അര്‍ഹതപ്പെട്ട സൗജന്യ യാത്ര നിഷേധിക്കുക, ഓട്ടോറിക്ഷകളില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, മീറ്റര്‍ അകാരണമായി അഴിച്ചുമാറ്റുക, സ്റ്റാന്‍ഡ് നിയമങ്ങള്‍ അനുസരിക്കാതിരുക്കുക, എയര്‍ഹോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന പരിശോധനയില്‍ 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 46,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.
വാഹനാപകടങ്ങള്‍ വരുത്തിയവര്‍, മദ്യപിച്ച് വാഹനം ഓടിച്ചവര്‍, വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരടക്കമുള്ള 92 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്തു. നിയമ ലംഘനം നടത്തിയ ആറ് ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സും സസ്പെന്റ് ചെയ്തിട്ടുണ്ട്.
കുട്ടികളെ കൂടുതലായി കയറ്റുന്ന സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ചെക്ക്ഡ് സ്റ്റിക്കര്‍ ഇല്ലാത്തവര്‍ക്കെതിരെയും നടപടി ഉണ്ടാകും. അടുത്ത മാസം മുതല്‍ ജി.പി.എസ് ഘടിപ്പിക്കാത്ത സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. ടിപ്പര്‍ ലോറികളുടെ സര്‍വീസിന് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം കൃത്യമായി പാലിക്കണമെന്നും ആര്.ടി.ഒ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ