TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

യൂണിവേഴ്സിറ്റി കോളേജിൽ ഉന്നതവിദ്യാഭ്യാസം നേടാനായി ചെല്ലുന്ന കുട്ടികളെ ചൂഷണം ചെയ്യുന്നത് ആരാണ്. ഷാനവാസ്‌ കടക്കല്‍


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഉന്നതവിദ്യാഭ്യാസം നേടാനായി ചെല്ലുന്ന കുട്ടികളെ ചൂഷണം ചെയ്യുന്നത് ആരാണ്. എന്തിനുവേണ്ടിയാണ് ഇവരെ ചൂഷണത്തിന് വിധേയരാക്കുന്നത്. നാളെയുടെ തലമുറയെ ഗുണ്ടകളായും രക്തസാക്ഷികളായും വളർത്തിയെടുക്കുവാൻ വേണ്ടി മാത്രമാണോ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നിലകൊള്ളുന്നത്? ഇടതുപക്ഷത്തെ ഹൃദയത്തോടു ചേർത്തുവച്ച് ചങ്കിനുള്ളിൽ പ്രതിഷ്ഠിച്ച ഇടതുപക്ഷക്കാരൻ്റെ ചങ്ക്
 കുത്തിപ്പൊളിച്ച എസ്.എഫ്.ഐ നാളെ ചരിത്രത്തിൻ്റെ താളുകളിൽ തങ്കലിപികളാൽ എന്താണ്  എഴുതുന്നത്. തലസ്ഥാനത്തിൻറെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാഭ്യാസ സൗദത്തെ കരിവാരിത്തേക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ഇതിൻറെ പിന്നിലുണ്ട്. എറണാകുളം ലോ കോളജിൽ കോൺഗ്രസുകാർ തമ്മിൽതല്ലി എ ബി വി പി ക്കാരൻ ഒരു പെൺകുട്ടിയുടെ തലയിൽ ബിയർ ബോട്ടിൽ കൊണ്ട് അടിച്ചു  .ഇതെല്ലാം എന്തു സംസ്കാരമാണ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നത്. വീണ്ടും തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങി വരാം. മാസങ്ങൾക്കുമുമ്പ് എസ് എഫ് ഐ ഗുണ്ടായിസത്തിന് ഇരയായി ആശുപത്രിയിൽ കഴിയേണ്ടി വന്ന പൊലീസുകാരന് സർക്കാർ നൽകിയ സംഭാവന സസ്പെൻഷൻ ആയിരുന്നു.

 കൊല്ലം ജില്ലയിലെ ചിതറ ഗ്രാമ പഞ്ചായത്തിലെ അമ്പലമുക്ക് നിവാസിയായ ശരത്തിനെ നടുറോട്ടിലിട്ട് തല്ലിച്ചതച്ച എസ്.എഫ്.ഐ ഗുണ്ടയായ  നസീമിനെ  ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി മാത്രമായിരുന്നു ശരത്തിന് ഒരു സസ്പെൻഷൻ നൽകിയത്. സഹപ്രവർത്തകരായ പോലീസുകാരെ തെരുവിലിട്ട് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന് പോലീസുകാരനായിരുന്നു ശരത്ത്. വർഷങ്ങളായി എൽഡിഎഫ് അനുഭാവിയും സിപിഎമ്മിൻ്റെ പ്രവർത്തകനും ഒക്കെയായിരുന്ന ശരത്തിനെയാണ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പിറവിയെടുത്ത നസീം എന്ന ഗുണ്ട തല്ലിച്ചതച്ചത്. നസീം എന്ന ഗുണ്ടയെ സംരക്ഷിക്കുന്നതിനുവേണ്ടി പാർട്ടി നേതൃത്വം ശക്തമായ ഇടപ്പെടലുകളുമായി ശരത്തിനെയും ശരത്തിൻ്റ കുടുംബത്തെയും സമീപിച്ചു .
ഇതിലൊന്നും അടിയറവു പറയാനോ കേസ് പിൻവലിക്കാനോ ശരത്ത്തയ്യാറായില്ല.മാധ്യമങ്ങളുടെ ഇടപ്പെടലിനെ തുടർന്ന് എസ്എഫ്ഐ നേതാവായിരുന്ന നസീമിനെ പോലീസ് അറസ്റ്റ് ചെയ്യേണ്ടി വന്നു. മാസങ്ങളായി ഇന്നും പോലീസുകാരൻ സസ്പെൻഷനിലാണ്. എന്തിനുവേണ്ടിയാണ് ശരത്തിനെ സസ്പെൻഡ് ചെയ്തത്. മനസ്സിലാക്കണം.  വാട്സപ്പ് പോസ്റ്റ് ഫോർവേഡ് ചെയ്തതിൻ്റെ പേരിലാണ് ശരത്തിനെ സസ്പെൻ്റെ് ചെയ്തത് എന്നാണ് പറയുന്നത്. ആ പോസ്റ്റ് ശരത്ത് ഫോർവേഡ് ചെയ്തിട്ടുണ്ടോ എന്താണ് ആ പോസ്റ്റ്. ഇന്നും കണ്ടെത്താൻ അന്വേഷണം നടത്തുന്ന സർക്കാരിൻറെ ഏജൻസികൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ശബരിമലയിൽ നടത്തിയ പോലീസ് അതിക്രമങ്ങളിൽ സർക്കാർ നടത്തിയ ന്യായീകരണം കോടതിവിധി നടപ്പിലാക്കി എന്നായിരുന്നു. സമാനമായ മറ്റൊരു വീധിയും പുറത്തുവന്നിരുന്നു ഇതായിരുന്നു അത് പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതം ഉണ്ടെങ്കിൽ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റമായി കാണാൻ കഴിയില്ല . ഇങ്ങനെയുള്ള സംഭവങ്ങൾക്ക് പോലീസിന് കേസെടുക്കാൻ കഴിയില്ലെന്നും. ഈ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഒരു പോസ്റ്റ് പ്രചരിക്കുകയുണ്ടായി ഇതിനും ആവശ്യമുള്ളവർക്ക് പിണറായിയുടെ പോലീസ് സംരക്ഷണം നൽകുമോ എന്നായിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റ് ശരത് ഫോർവേഡ് ചെയ്തു എന്നതായിരുന്നു ശരത്തിനെതിരെ ഉയർന്നുവന്ന ആരോപണം .എന്നാൽ ഇതുവരെ ഈ ആരോപണം തെളിയിക്കുവാൻ പോലീസിനോ ഭരണകൂടത്തിന് ആയിട്ടില്ല.
ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്തി രാഷ്ട്രീയം കളിക്കുകയാണ് ഭരണകൂടം. പോലീസുകാരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണ് ഭരണകർത്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് .സ്വന്തം പാർട്ടിയിൽ ഉള്ളവരെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു പോലീസുകാരനെ ബലിയാടാക്കി അതാണ് ഇവിടെ നടന്നത്. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഗുണ്ടയായ നസീമിനെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്  പോലീസുകാരൻ്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടുപോകുന്നത്. സമൂഹം ഇതിനെയും പഠനവിധേയമാക്കുകയും എതിർക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു.

പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് മാധ്യമങ്ങൾ എന്തിനാണ് സി പി എമ്മിനെയും പിണറായി വിജയനെയും എൽഡിഎഫ് സർക്കാറിനെയും കടന്നാക്രമിക്കുന്നത്. ഇതിനുള്ള ഉത്തരം നിങ്ങളിൽ തന്നെയാണുള്ളത് നിങ്ങൾ നിങ്ങളെ തന്നെ ഒരു പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഉത്തരം നിങ്ങൾക്ക് തന്നെ ലഭിക്കും .ഞാനാണ് എല്ലാം എന്നും ഞാൻ കഴിഞ്ഞാൽ പ്രളയം എന്നും ചിന്തിക്കുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു നിങ്ങൾ.  എൽഡിഎഫ് കേരളത്തിൽ തകരണം എന്ന ചിന്താഗതി ഒന്നും ഞങ്ങൾക്കില്ല .എന്നാൽ നിങ്ങളുടെ കൂടെ നിൽക്കുന്നവർക്ക് എൽഡിഎഫ് ഇവിടെ തകരണം എന്ന ചിന്ത ഉള്ളതു പോലെയാണ് അവരുടെ പ്രവർത്തനവും ചിന്താരീതികളും. ഇതിനെയാണ് ഞങ്ങൾ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നത് .സിപിഎമ്മിനെ യോ ഡിവൈഎഫ്ഐയെയോ എസ്എഫ്ഐയെയോ ഞങ്ങൾ എതിർക്കുന്നില്ല.മറിച്ച് എസ്എഫ്ഐ യുടെയും സിപിഎമ്മിൻ്റെയും പേര് പറഞ്ഞു ഇതിനുള്ളിൽ കയറി അടയിരുന്നു ഈ സംഘടനയെയും പാർട്ടിയെയും തകർത്തു കൊണ്ടിരിക്കുന്ന ചില മൂരാച്ചികളെയാണ് ഞങ്ങൾ വിമർശിക്കുന്നത്. അത് ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. നിങ്ങൾ തിരുത്തുന്നത് വരെ.....
ഷാനവാസ് കടയ്ക്കൽ കേരളാ പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ല വെെസ് പ്രസിഡന്‍റ്

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.