ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വ്യാജ പരാതികള്‍ക്കെതിരെ കര്‍ശന നടപടി: സംസ്ഥാന വനിതാ കമ്മീഷന്‍


വ്യാജ പരാതികളുമായി വനിതാ കമ്മീഷനെ  സമീപിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും. ആശ്രാമം  ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെവന്ന പരാതികള്‍ പരിഗണിക്കവെയാണ് കമ്മീഷന്റെ പരാമര്‍ശം.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാല് പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇതില്‍ മൂന്നെണ്ണവും വ്യാജമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത്തരത്തില്‍ വ്യാജ പരാതികളുമായി കമ്മീഷന് മുന്നില്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര പറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ മകനെ  മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പ്രതിയുടെ അമ്മ വനിതാ കമ്മീഷന് മുന്നിലെത്തി. എന്നാല്‍ കേസിനാസ്പദമായ സംഭവം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പരാതിയുമായി എത്തിയതെന്ന് കമ്മീഷന്‍ വിലയിരുത്തി. ഈ പരാതിയും വ്യാജമാണെന്ന് കണ്ട്  തള്ളിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് മൂലമുള്ള പരാതികള്‍ കമ്മീഷന് മുന്നില്‍ എത്തുന്നത് ഏറിവരികയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും  സങ്കീര്‍ണമാക്കി വിവിധ നിയമ സംവിധാനങ്ങളിലേക്ക് പ്രശ്‌ന പരിഹാരത്തിനായി  എത്തുന്ന ദയനീയാവസ്ഥയാണ്  ഇപ്പോഴുള്ളതെന്ന്  കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അദാലത്തില്‍ 125 പരാതികള്‍ പരിഗണിച്ചു.  ഇതില്‍ 24 പരാതികള്‍ തീര്‍പ്പാക്കി. വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്നതിനായി 12 പരാതികള്‍ മാറ്റി. 89 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, കമ്മീഷന്‍ സി ഐ  എം. സുരേഷ്‌കുമാര്‍, അഡ്വ. ആര്‍ സരിത, അഡ്വ ജയ കമലാസനന്‍, അഡ്വ ഹേമ ശങ്കര്‍, അഡ്വ ബെച്ചി കൃഷ്ണ, വനിതാ കമ്മീഷന്‍ കൗണ്‍സിലര്‍  സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍  അദാലത്തില്‍  പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.