
സംസ്ഥാനത്ത് ആദ്യമായി വനിതാ ക്ഷീരോദ്പാദകരുടെ വിവരശേഖരണം നടത്തുന്നു. ക്ഷീരസഹകരണ മേഖലയിലും നവകേരള നിര്‍മാണത്തിലും വനിതാപ്രാതിനിധ്യം ഉയര്‍ത്തുന്നതിന് ആവിഷ്കരിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സി.എസ്.ഐ കണ്വെന്ഷന് സെന്ററില്‍ ജൂലൈ 29ന് രാവിലെ 10ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. വനം-ക്ഷീര- മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷനാകും. എം. മുകേഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
ജില്ലയില്‍ ക്ഷീരോദ്പാദന രംഗത്ത് മികവ് തെളിയിച്ച ക്ഷീരകര്‍ഷക സംഘം വനിതാ പ്രസിഡന്റുമാര്‍-ക്ഷീര വനിതാകര്‍ഷകര്‍ എന്നിവരെ ആദരിക്കും. ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള ധനസഹായം, ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പോളിസി-ക്ലെയിം എന്നിവയുടെ വിതരണവും ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, എം.എല്‍.എമാരായ മുല്ലക്കര രത്നാകരന്, പി. അയിഷാ പോറ്റി, എം. നൗഷാദ്, ആര്. രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്മാന് അഡ്വ. എന്‍. രാജന്, മില്‍മ ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍ എന്നിവരാണ് പുരസ്കാരങ്ങളും, ആനുകൂല്യങ്ങളും വിതരണം ചെയ്യുക.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍, കേരള ഫീഡ്സ് ചെയര്മാന് കെ. എസ്. ഇന്ദുശേഖരന്‍ നായര്‍, കേരള പൗള്‍ട്രി ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍പേഴ്സണ്‍ ജെ. ചിഞ്ചുറാണി, കോര്പറേഷന് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, കേരള ഫീഡ്സ് എം.ഡി ജി. ശ്രീകുമാര്‍, വിവിധ ക്ഷീരസംഘം പ്രസിഡന്റുമാര്‍, മില്‍മ മേഖലാ യൂണിയന് ചെയര്മാന് കല്ലട രമേശ്, ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ.് ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാഷ്ട്രീയകക്ഷി നേതാക്കള്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിജ സി. കൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും.
'വനിതാ ശാക്തീകരണവും നവകേരള നിര്‍മാണവും' എന്ന വിഷയത്തിലുള്ള വനിതാ ശില്പശാല ഹരിതകേരള മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ നയിക്കും. പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന് മോഡറേറ്ററാകും.
വിളംബരജാഥ ജൂലൈ 27ന് വൈകിട്ട് 3.30ന് ആശ്രാമം മൈതാനത്ത് തുടങ്ങി സി. എസ്. ഐ കണ്വെന്ഷന് സെന്ററില്‍ സമാപിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ