TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വയറിളക്കരോഗ നിയന്ത്രണം; പാനീയ ചികിത്സാവാരാചരണം ആരംഭിച്ചു

ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള പാനീയ ചികിത്സാവാരാചരണത്തിന്റെ ഉദ്ഘാടനം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കരുനാഗപ്പള്ളി വിജയാ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍പിള്ള അധ്യക്ഷനായി.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെ. മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. മൈനാഗപ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ജി. ബൈജു, കൗണ്‍സിലര്‍മാരായ വിജയന്‍പിള്ള, ശ്രീകുമാര്‍, ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ആര്‍. വസന്തകുമാരി, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ഓഫീസര്‍ എ.സി. രമാദേവി, എന്‍.പി. പ്രശാന്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, മൈനാഗപ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.