വീഡിയോ ഡോക്യൂമെന്റേഷന് മത്സരം
ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യൂമെന്റ്
ചെയ്യുന്നതിന് ശുചിത്വ മിഷന് മത്സരം സംഘടിപ്പിക്കും. ഫൈന്‍ ആര്‍ട്സ്,
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥികള്‍, ചാനല്‍
റിപ്പോര്‍ട്ടര്‍മാര്‍, മറ്റ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍
പങ്കെടുക്കാം. ശുചിത്വ മാലിന്യ സംസ്കരണ മേഖലയില്‍ അഞ്ചു മിനിട്ടില്‍
താഴെയുള്ള വീഡിയോ ഡോക്യൂമെന്ററികളാണ് തയ്യാറാക്കേണ്ടത്. മികച്ച
ഡോക്യൂമെന്ററികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മാണ ചെലവും
അവാര്‍ഡും (പരമാവധി 10000 രൂപവരെ) നല്‍കും. വിശദ വിവരങ്ങള്‍ സിവില്‍
സ്റ്റേഷനിലെ ജില്ലാ ശുചിത്വ മിഷന് ഓഫീസിലും 0474-2791910 നമ്പരിലും
ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ