വിളക്കുടി സ്നേഹതീരത്ത് ആരോഗ്യ മന്ത്രി സന്ദര്‍ശനം നടത്തി
സ്നേഹതീരം പകര്‍ന്ന് നല്കുന്ന സ്നേഹം വളരെ ആഴത്തിലുള്ളതും ആ സ്നേഹമാണ് അനാഥരെന്ന് പറയാന്‍ വിധിക്കപ്പെട്ടവരെ സനാഥരാക്കിമാറ്റുന്നത് എന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. സ്നേഹതീരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ അവരുടെ അമ്മമാരുടെ സാമിപ്യത്തില്‍ വളര്‍ത്തുന്നതിന് പരമാവധി പിന്തുണ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ആവശ്യമായ മരുന്നുകളുടെ ലഭ്യതകുറവ് പരിഹരിക്കുവാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് മന്തി അഭിപ്രായപ്പെട്ടു. സ്നേഹതീരത്ത് സന്ദര്‍ശനവേളയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെ.ബി.ഗണേഷ്കുമാര് എം.എല്‍.എ., വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്, സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസിലിന്, ഡോ.ഷാഹിര്‍ഷാ, സുനി സുരേഷ്, എ.സജീദ്, കുന്നിക്കോട് ഷാജഹാന്, എം.അജിമോഹന്‍, വിളക്കുടി ചന്ദ്രന്, ഷാഹുല്‍ കുന്നിക്കോട്, ശ്രീദേവിയമ്മ ടീച്ചര്‍, ആശാ ബിജു, സ്നേഹതീരം പി.ആര്.ഒ. എ.എ.വാഹിദ് എന്നിവര്‍ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ