''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കായി 'വണ്‍ സ്റ്റോപ്പ് സെന്റര്‍'

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  സുരക്ഷിത താവളം ഒരുങ്ങുകയാണ് കൊല്ലത്ത്.  വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് സംരംഭം. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയാണ് കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി നിയന്ത്രിക്കുക.
തൊഴിലിടങ്ങളിലും, കുടുംബങ്ങളിലും, പൊതുസ്ഥലങ്ങളിലുമടക്കം അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഒരു കുടക്കീഴില്‍ വൈദ്യസഹായവും, നിയമസഹായവും, താമസവും ഭക്ഷണവും, കൗണ്‍സിലിങ്ങും ഉള്‍പ്പടെ സൗകര്യങ്ങളാണ് സെന്ററുകളിലൂടെ നല്‍കുക.
സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാകും. അതിക്രമങ്ങള്‍ക്ക് ഇരയായി  ഇവിടെയെത്തുന്നവര്‍ക്ക് വിദഗ്ധ കൗണ്‍സിലര്‍മാരുടെയും, പൊലീസിന്റെയും, നിയമോപദേശകരുടെയും, ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കും.
നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലാണ് സെന്ററിന് തുടക്കമാകുക. ഓഗസ്റ്റ് ആദ്യവാരം താത്കാലിക സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടെസ്സി എബ്രഹാം  അറിയിച്ചു. വിപുല സൗകര്യങ്ങളുള്ള കെട്ടിടമാണ് ഇവിടെ നിര്‍മിക്കുക.
പരവൂര്‍ നഗരസഭയുടെ പരിധിയിലുള്ള സ്ഥലത്താണ് കെട്ടിടം ഉയരുന്നത്.  ആകെ അനുവദിച്ച 49 ലക്ഷം രൂപയില്‍ നിന്നുള്ള ആദ്യഗഡുവായ 28 ലക്ഷത്തോളം രൂപ ലഭ്യമാക്കി കഴിഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.