ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 15-8-19

ഖാദി ഓണം മേള ഓഗസ്റ്റ് 16 മുതല്‍ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ അണിനിരത്തി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി ഓഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ 10 വരെ ഓണം മേള സംഘടിപ്പിക്കും. തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റും/ഡിസ്‌ക്കൗണ്ടും സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10 പവന്‍ സ്വര്‍ണ്ണ നാണയം രണ്ടാം സമ്മാനമായി അഞ്ച് പവനും സ്വര്‍ണ്ണ നാണയം (ഓരോരുത്തര്‍ക്ക്) നല്‍കും.  മൂന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണ്ണ നാണയവും (12 പേര്‍ക്ക്) നല്‍കും. ജില്ലയില്‍ ആഴ്ച്ച തോറും നറുക്കെടുപ്പിലൂടെ 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും നല്‍കും. ഖാദി ബോര്‍ഡിന്റെ കൊല്ലം കര്‍ബല, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും സഞ്ചരിക്കുന്ന വില്പനശാലയിലും ആനുകൂല്യങ്ങള്‍ ലഭിക്കും.

മാധ്യമ അവാര്‍ഡ്: തീയതി നീട്ടി കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.  ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് എന്നിവയ്ക്ക്  ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം. 2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം.  എന്‍ട്രിയുടെ അസലും മൂന്ന് പകര്‍പ്പുകളും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030 വിലാസത്തില്‍ നല്‍കണം.  അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണെന്ന് രേഖപ്പെടുത്തണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്കു ലഭിക്കുക.

കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുഫിഷറീസ് വകുപ്പ് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചാത്തിലെ പാട്ടമ്പലംകടവില്‍ മൂന്ന് ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ ഉദ്ഘാടനം ചെയ്തു. അംഗം എസ് ജയ അധ്യക്ഷയായി.

ക്ഷീരകര്‍ഷക പരിശീലനം ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 29 വരെ ക്ഷീരകര്‍ഷക പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പ്രവേശനം 50 പേര്‍ക്ക്. യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. 0476-2698550 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ രാവിലെ 9.30ന് പരിശീലന കേന്ദ്രത്തില്‍ എത്തണം.

ടെണ്ടര്‍ ക്ഷണിച്ചു ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളിലേക്ക് ഇന്‍വര്‍ട്ടര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 26ന് ഉച്ചകഴിഞ്ഞ് 3.30 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.

ധനസഹായത്തിന് അപേക്ഷിക്കാം മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പശു, ആട് വളര്‍ത്തല്‍ തുടങ്ങിയവയ്ക്കായി പൊതുമേഖലാ ബാങ്ക്/പ്രൈമറി സഹകരണ ബാങ്ക്/പിന്നാക്ക വികസന കോര്‍പ്പറേഷന്‍/പട്ടികജാതി-പട്
ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍/വനിതാ വികസന കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 2015-16 മുതല്‍ കര്‍ഷകര്‍/ജെ എല്‍ ജി ഗ്രൂപ്പുകള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് പലിശയിനത്തില്‍ അടയ്ക്കുവാനുള്ള തുകയില്‍ പരമാവധി 5000 രൂപ മൃഗസംരക്ഷണ വകുപ്പ് ധനസഹായം നല്‍കും. ജില്ലയില്‍ 370 കര്‍ഷകര്‍ക്കാണ് ധനസഹായം നല്‍കുന്നത്. എസ് സി/എസ് റ്റി, വിധവ, ബി പി എല്‍, വനിത, ജനറല്‍ എന്നീ ക്രമത്തില്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. കര്‍ഷകര്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. അപേക്ഷ ഓഗസ്റ്റ് 30ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം.

സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ് വിതരണം ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക്ക് ട്രെയിനിംഗ് സെന്ററില്‍ 2018 ജൂലൈ വരെയുള്ള വിവിധ പരീക്ഷകളില്‍ ജയിച്ച ട്രെയിനികളുടെ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ് വിതരണത്തിന് തയ്യാറായി. മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടവര്‍ ഹാള്‍ടിക്കറ്റുമായും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടവര്‍ മാര്‍ക്ക് ലിസ്റ്റുമായി നേരിട്ടും ഹാജരാകണം.

ലോക ഗജദിനം ആഘോഷിച്ചു സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ ഗജ ദിനാഘോഷം സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ജ്യോതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
കോളജ് കൗണ്‍സില്‍ സെക്രട്ടറി ഡോ ടി മധു, സുവോളജി വിഭാഗം മേധാവി ഡോ സി മിനിചന്ദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ എം മഞ്ജു, ഡോ പി വി പ്രതിഭാകുമാരി, റിസോഴ്‌സ് പേഴ്‌സണ്‍ ഡോ എസ് ജിഷ, സെക്ഷന്‍ ഫോറസ്റ്റര്‍മാരായ ബി സോമശേഖരപിള്ള, ജെ ജോസ്, എം സതീഷ്, പി കെ രമേഷ്, പി ആര്‍ ഗോപകുമാര്‍ തുടങ്ങിവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.