ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 18-8-19

കരാര്‍ നിയമനം അഞ്ചല്‍ ജില്ലാ കൃഷി ഫാമിലെ ടിഷ്യുകള്‍ച്ചര്‍ ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സയന്റിസ്റ്റ്, ടിഷ്യൂകള്‍ച്ചര്‍ ടെക്‌നീഷ്യന്‍, ഹൗസ് കീപ്പര്‍, എ സി മെക്കാനിക്ക് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 21 രാവിലെ 10.30ന് നടക്കും.
യോഗ്യത: സയന്റിസ്റ്റ് - ബി എസ് സി അഗ്രികള്‍ച്ചര്‍/എം എസ് സി ബയോടെക്‌നോളജി. അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടിഷ്യൂ കള്‍ച്ചര്‍ ടെക്‌നീഷ്യന്‍ - വി എച്ച് എസ് ഇ (അഗ്രികള്‍ച്ചര്‍), പ്ലസ് ടൂ(സയന്‍സ്), ടിഷ്യൂ കള്‍ച്ചര്‍ ലാബില്‍ ആറുമാസത്തെ പ്രവൃത്തി പരിചയം.
ഹൗസ് കീപ്പര്‍ - വി എച്ച് എസ് സി (അഗ്രികള്‍ച്ചര്‍).
എ സി മെക്കാനിക് - ഐ ടി സി/ഡിപ്ലോമ ഇന്‍ ഇലക്ട്രിക് ട്രേഡ്. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഞ്ചല്‍ ജില്ലാ കൃഷി ഫാമില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം.

വാഹന ലേലം കൊല്ലം എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 23 വാഹനങ്ങള്‍ ഓഗസ്റ്റ് 30ന് രാവിലെ 11ന് ചിന്നക്കട എക്‌സൈസ് കോംപ്ലക്‌സില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ 0474-2745648 നമ്പരിലും വിവിധ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും.

ലാബ് അറ്റന്‍ഡര്‍; അപേക്ഷിക്കാം ക്ഷീരവികസന വകുപ്പിന്റെ തെന്‍മല പാല്‍ പരിശോധന ചെക്ക് പോസ്റ്റില്‍ കാരാര്‍ അടിസ്ഥാനത്തില്‍ ലാബ് അറ്റന്‍ഡറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. മുണ്ടയ്ക്കല്‍ വെസ്റ്റിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം. 18നും 40നും ഇടയില്‍ പ്രായമുള്ളവരും ഏഴാം ക്ലാസ് ജയിച്ചവര്‍ക്കും പങ്കെടുക്കാം. ബിരുദ യോഗ്യതയുള്ളവരെ പരിഗണിക്കില്ല. രാത്രികാല ഷിഫ്റ്റിലും ജോലി ചെയ്യാന്‍ സന്നദ്ധതയുണ്ടായിരിക്കണം. അപേക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സെന്റ് മേരീസ് ബില്‍ഡിംഗ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-1 വിലാസത്തില്‍ ഓഗസ്റ്റ് 26നകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2748098 നമ്പരില്‍ ലഭിക്കും.

വ്യവസായ പ്രദര്‍ശന വിപണന മേള ജില്ലാ വ്യവസായ കേന്ദ്രം ഓണത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് സെപ്തംബര്‍ ആറു മുതല്‍ 10 വരെ വ്യവസായ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും മേളയില്‍ പങ്കെടുക്കുന്ന സംരംഭകര്‍ ആശ്രാമം ജില്ലാ വ്യവസായ കേന്ദ്രയുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെട്ട് ഓഗസ്റ്റ് 22 നകം അപേക്ഷ സമര്‍പ്പിക്കണം. വ്യാപാര സ്ഥാപനങ്ങളെ പരിഗണിക്കില്ല. ഫോണ്‍: 0474-2748395.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.