പത്തനാപുരം: പനി ബാധിച്ച് ചികിത്സയിലിരുന്ന നാല് വയസുകാരന് മരണപ്പെട്ടു. പിടവൂർ സത്യൻമുക്ക് സുധർമ്മാ വിഹാറിൽ എന്‍.ജി.ഒ സംഘ് പത്തനാപുരം താലൂക്ക് പ്രസിഡന്റും പുന്നല വില്ലേജ് ഓഫീസ് ജീവനക്കാരനുമായ അശോക് കുമാർ- അമ്പിളി ദമ്പതികളുടെ മകൻ ഓംങ്കാർനാഥാ (4) ണ് മരിച്ചത്. പനിബാധിച്ച് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്കുളള യാത്രാമധ്യേ രാത്രിയാണ് മരണം സംഭവിച്ചത്. പത്തനാപുരം സെൻറ് മേരീസ് സ്ക്കൂളിലെ എൽ. കെ. ജി വിദ്യാർത്ഥിയാണ്.
സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. രുദ്രയാണ് സഹോദരി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ