''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്വാതന്ത്ര്യ ദിനത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യവസ്തുക്കള്‍ നല്‍കി അയ്യന്‍കാളി കോളേജ് വിദ്യാര്‍ഥികള്‍

 പ്രകൃതിക്ഷോഭം നാശം വിതച്ച ദുരന്തമുഖത്തേക്ക്  അവശ്യ വസ്തുക്കള്‍ എത്തിച്ചു പുനലൂര്‍ അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്(അക്മാസ്) കോളേജിലെ വിദ്യാര്‍ഥികളും. അക്മാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. മൃദുല നായരുടെ നേതൃത്വത്തില്‍ കോളേജിലെ നാഷണല്‍ സര്‍വീസ് ക്ലബ്, കമ്മ്യൂണിറ്റി സര്‍വീസ് ക്ലബ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍,  അധ്യാപക-അനധ്യാപകര്‍ എന്നിവരടങ്ങിയ മുപ്പതംഗ സംഘമാണ് സിവില്‍ സ്റ്റേഷന് സമീപത്തെ ടി.എം. വര്‍ഗീസ് ഹാളില്‍ തുറന്ന  കളക്ഷന്‍ കേന്ദ്രത്തില്‍ സഹായഹസ്തവുമായി എത്തിയത്.
അരി, പഞ്ചസാര, തേയില, കറിപൗഡറുകള്‍ എന്നീ ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളായ സോപ്, ലോഷന്‍, ചൂലുകള്‍, ഡെറ്റോള്‍ എന്നിവയും  തുണിത്തരങ്ങളും സാനിറ്ററി നാപ്കിനുകളുമാണ് ക്യാമ്പിലെത്തിച്ചത്. വിദ്യാര്‍ഥികള്‍ തങ്ങളുടെ നിലയ്ക്കും അധ്യാപക-അനധ്യാപകരില്‍ നിന്നും കോളേജ് പരിസരത്തെ വീടുകളും കടകളും കേന്ദ്രീകരിച്ചു നടത്തിയ കളക്ഷനും മാനേജ്‌മെന്റിന്റെ  ധനസഹായവും ഉപയോഗിച്ചാണ് ഇവ സംഘടിപ്പിച്ചത്. അക്മാസ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ തേജസ് നമ്പൂതിരി, കമ്മ്യൂണിറ്റി സര്‍വീസ് ക്ലബ് കണ്‍വീനര്‍ അനീഷ് ചന്ദ്രന്‍, സ്റ്റുഡന്റ് കണ്‍വീനര്‍മാരായ അഭിജിത്, ഫഹദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.