ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 14/8/19

പ്രളയ ദുരിതാശ്വാസത്തിന്
മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്

പ്രളയ ബാധിതര്‍ക്ക് സഹായവുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. വിഭവ സമാഹരണ യജ്ഞത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും എം പി കെ ബി വൈ ഏജന്റുമാരും കോണ്‍ട്രാക്ടര്‍മാരും സഹകരിച്ചു.
അരി, തുണിത്തരങ്ങള്‍, നിതേ്യാപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ രണ്ടു ലക്ഷം രൂപയോളം വില വരുന്നവ ശേഖരിച്ചു. സഹായ വസ്തുക്കള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവിന്റെയും സെക്രട്ടറി ജോര്‍ജ്ജ് അലോഷ്യസിന്റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുള്ള ടി എം വര്‍ഗീസ് മൊമ്മോറിയില്‍ ടൗണ്‍ ഹാളിലെ  കളക്ഷന്‍ സെന്ററില്‍ എത്തിച്ച് ജില്ലാ കലക്ടര്‍ക്ക് കൈമാറി.

ദുരിത ബാധിതര്‍ക്കായി കൈത്താങ്ങായി യുവജനക്ഷേമ ബോര്‍ഡും
സംസ്ഥാന  യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തില്‍ നിന്നും പ്രളയ ദുരിതാശ്വസത്തിനായി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും വിഭവ സമാഹരണം നടത്തി. ശേഖരിച്ചവ മലപ്പുറം ജില്ലയിലേക്ക് കൊണ്ടുപോയി.  ഭക്ഷ്യ വസ്തുക്കള്‍, ബെഡ്ഷീറ്റ്, സോപ്പ്, പലവ്യഞ്ജനങ്ങള്‍, കുടിവെള്ളം, ബ്രഷ്, പേസ്റ്റ്, ക്ലീനിംഗ് ഉല്‍പന്നങ്ങള്‍, സാനിട്ടറി നാപ്കിന്‍സ്, ഇന്നര്‍ ഗാര്‍മെന്റ്‌സ്, ലുങ്കികള്‍, പായ, കുടകള്‍, ചെരുപ്പുകള്‍, ലൈറ്റര്‍, കൊതുകുതിരി, മെഴുകുതിരി ഉള്‍പ്പെടെയുള്ളവയാണ് നല്‍കിയത്. എല്ലാ ജില്ലകളിലും സമാന പ്രവര്‍ത്തനം നടത്തുന്നുണ്ട്.


ജില്ലാ പഞ്ചായത്ത് യോഗം 16ന് ജില്ലാ പഞ്ചായത്ത് സാധാരണ യോഗം ഓഗസ്റ്റ് 16ന് രാവിലെ 11ന് ചേരും.

പുനരധിവാസ പരിശീലനം; അപേക്ഷ ക്ഷണിച്ചു ജില്ലയിലെ വിമുക്ത ഭട•ാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് സെപ്തംബര്‍ ആദ്യവാരം നടത്തുന്ന പുനരധിവാസ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷിക്കാം.  പരിസ്ഥിതി സൗഹൃദ ബാഗ് നിര്‍മാണം(പ്രവേശനം 50 പേര്‍ക്ക്), ഡിപ്ലോമ ഇന്‍   കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(20), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍ സേഫ്റ്റി ആന്റ് ഇലക്‌ട്രോണിക്‌സ് സിസ്റ്റം മാനേജ്‌മെന്റ്(5) എന്നിവയിലാണ് പരിശീലനം. യുദ്ധ വിധവകള്‍/കുട്ടികള്‍, വിമുക്ത ഭട•ാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ ഓഗസ്റ്റ് 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസിലും 0474-2792987 നമ്പരിലും ലഭിക്കും.

ഗസ്റ്റ് ഇന്‍സട്രക്ടര്‍ചടയമംഗംലം സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വെയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 16ന് രാവിലെ 11.30ന് നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമയും ഒന്ന് മുതല്‍ രണ്ടു വര്‍ഷം വരെ പ്രവൃത്തി പരിചയവും സര്‍വെയര്‍ ട്രേഡില്‍ എന്‍. ടി. സി യും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമോ നാക് സഹിതം നാലു വര്‍ഷം പ്രവൃത്തി പരിചയമോ.

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ്; പുനപരീക്ഷ ഇന്ന് (ഓഗസ്റ്റ് 14)ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദ് ചെയ്ത അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് പരീക്ഷയിലെ ഒരു വര്‍ഷ മെട്രിക് ട്രേഡുകളുടെ വര്‍ക്ക്‌ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്റ് സയന്‍സ് പരീക്ഷ പഴയ ടൈംടേബിള്‍ സമയക്രമമനുസരിച്ച് ഇന്ന് (ഓഗസ്റ്റ് 14ന്) നടക്കും. മുമ്പ് അനുവദിച്ച ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണമെന്ന് ചന്ദനത്തോപ്പ് നോഡല്‍ ഗവണ്‍മെന്റ് ഐ ടി ഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്കെല്‍ട്രോണ്‍ വഴുതക്കാട് നോളജ് സെന്ററില്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് അപേക്ഷിക്കാം.  ksg.keltron.in  വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 30.
വിശദവിവരങ്ങള്‍ 0471-2325154/4016555 എന്നീ ഫോണ്‍ നമ്പരുകളിലും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.

വാഹന ലേലം 29ന് കൊല്ലം റൂറല്‍ പോലീസ് ജില്ലയിലെ മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ഓഗസ്റ്റ് 29ന് രാവിലെ 11ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2450858 നമ്പരിലും ലഭിക്കും.

താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 17ന് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് - സമാശ്വാസം ഓഗസ്റ്റ് 17ന് രാവിലെ 10ന് പത്തനാപുരം താലൂക്ക് ഓഫീസില്‍ നടക്കും. പൊതുജനങ്ങളില്‍ നിന്നും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രതേ്യക കൗണ്ടര്‍ ഉണ്ടാകും. തീര്‍പ്പാക്കാന്‍ കഴിയുന്നവ അന്നേദിവസം താലൂക്ക് തലത്തിലും ബാക്കിയുള്ളവ വിവിധ വകുപ്പുതല മേധാവികളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം തീര്‍പ്പാക്കും.

സര്‍ക്കാര്‍ വനിത ഐ ടി ഐ; ക്ലാസുകള്‍ ഓഗസ്റ്റ് 16 മുതല്‍ മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്കുള്ള ക്ലാസുകള്‍ ഓഗസ്റ്റ് 16ന് ആരംഭിക്കും. ഫോണ്‍: 0474-2793714.

വനിത ഐ ടി ഐ; സീറ്റൊഴിവ്മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ ഫുഡ് ബിവറേജ്, ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ് ട്രേഡുകളില്‍ പ്രവേശനത്തിന് ഓഗസ്റ്റ് 29 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുവര്‍ ഓഗസ്റ്റ് 30ന് രാവിലെ 10ന് ടി സി,    യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ആധാര്‍, പ്രവേശന ഫീസ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474-2793714.

സ്‌കോള്‍ കേരള; തീയതി നീട്ടി സ്‌കോള്‍ കേരള മുഖേനയുള്ള വി എച്ച് എസ് ഇ അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2019-20 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെ ഫീസടച്ച്  www.scolekerala.org
 വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍: 0474-2798982.

പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി സ്‌കോള്‍ കേരള മുഖേന 2019-21 ബാച്ചിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടി. 60 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെ www.scolekerala.org  വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ സംസ്ഥാന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04742798982.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.