ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 17/8/19

പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു പത്തനാപുരം താലൂക്ക് ഓഫീസില്‍ ഇന്ന് (ഓഗസ്റ്റ് 17) നടത്താനിരുന്ന ജില്ലാ കലക്ടറുടെ താലൂക്കുതല പരാതി പരിഹാര അദാലത്ത് - സമാശ്വാസം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വെളിയിട വിസര്‍ജനമുക്ത പദ്ധതി:
ശുചിമുറിക്കായി 24 വരെ അപേക്ഷിക്കാം

വെളിയിട വിസര്‍ജനമുക്ത പദ്ധതിയില്‍ ശുചിമുറി നിര്‍മിക്കുന്നതിന് ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം. ഒഴിവായി പോയവര്‍ക്ക് ശുചിമുറി ലഭ്യമാക്കുന്നതിനായി നടത്തുന്ന പ്രതേ്യക യജ്ഞത്തിന്റെ ഭാഗമായി ബി പി എല്‍ കുടുംബങ്ങള്‍ക്ക് മാത്രമാകും ആനുകൂല്യം ലഭ്യമാകുക. യോഗ്യതയുള്ളവര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബി ഡി ഒ മാര്‍ ശുചിമുറി ആവശ്യമുള്ളവരുടെ പട്ടിക ഓഗസ്റ്റ് 31 നകം തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കണം പട്ടിക. ജില്ലാതല പട്ടിക  സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാരിന് നല്‍കണം. പുതുതായി ആനുകൂല്യം ലഭിക്കുന്നവര്‍ക്കുള്ള ശൗചാലയങ്ങള്‍ സെപ്തംബര്‍ 30 നകം പൂര്‍ത്തിയാക്കി ജിയോടാഗ് ചെയ്യാനും നിര്‍ദേശമുണ്ട്.

ഐ ടി ഐ; ക്ലാസുകള്‍ 19 മുതല്‍ ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ 2019-20 വര്‍ഷം പ്രവേശനം നേടിയ ട്രെയിനികളുടെ ക്ലാസുകള്‍ ഓഗസ്റ്റ് 19ന് രാവിലെ 9.30ന് തുടങ്ങും. സീനിയേഴ്‌സിന്റെ ക്ലാസുകള്‍ ഓഗസ്റ്റ് 20ന് രാവിലെ 9.30 മുതലും ആരംഭിക്കും. ട്രെയിനികള്‍ രക്ഷകര്‍ത്താക്കളുമായി ഹാജരാകണം.

കമ്പ്യൂട്ടര്‍ കോഴ്‌സ്എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകള്‍ ഓഗസ്റ്റ് മൂന്നാം വാരം ആരംഭിക്കും. പി.ജി.ഡി.സി.എ(യോഗ്യത-ഡിഗ്രി), ഡി സി എ(എസ് എസ് എല്‍ സി), ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, പ്ലസ് ടു പാസായവര്‍ക്ക് ഡി.സി.എ(എസ്) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 0474-2970780, 9447399199 എന്നീ നമ്പരുകളില്‍ ലഭിക്കും.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് - യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ ഇനി ഓണ്‍ലൈനില്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ അഫിലിയേഷന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍.  ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ ക്ലബ്ബുകള്‍, യുവ കാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്റ്‌സ്  അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ക്ലബ്ബുകള്‍ എന്നിവയ്ക്ക് www.ksywb.kerala.gov.in  വൈബ് പോര്‍ട്ടല്‍ വഴി അഫിലിയേഷന്‍ ചെയ്യാം.
നിലവില്‍ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി അഫിലിയേഷന്‍ നടത്തണം.  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച യുവക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അതത് ജില്ലാ യുവജനകേന്ദ്രങ്ങള്‍ വഴി നടത്തും.  ഓണ്‍ലൈന്‍ ക്ലബ്ബ് അഫിലിയേഷന്‍ സംബന്ധിച്ച മാര്‍ഗരേഖകളും വിശദവിവരങ്ങളും www.ksywb.kerala.gov.in വൈബ്‌
സൈറ്റിലും     ജില്ലാ പഞ്ചായത്തിലെ യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2798440.

കാരചെമ്മീന്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുഫിഷറീസ് വകുപ്പ് ചവറ ഗ്രാമപഞ്ചായത്തിലെ കാരാട്ടേകടവില്‍ 10 ലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചവറ ഗ്രാമപഞ്ചായത്ത് അംഗം ബ്ലയ്‌സി കുഞ്ഞച്ചന്‍ ഉദ്ഘാടനം ചെയ്തു. അംഗം ബി ശിവന്‍കുട്ടി പിളള അധ്യക്ഷനായി.

സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പാക്കുന്ന സംരംഭങ്ങളായ കെസ്‌റു, മള്‍ട്ടിപ്പര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയംതൊഴില്‍ പദ്ധതികളുടെ 2019-20 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. കെസ്‌റു പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള 21നും 50 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ബിരുദധാരികളായ വനിതകള്‍, പ്രൊഫഷണല്‍ സാങ്കേതിക വിദ്യയുള്ളവര്‍, ഐ ടി ഐ, ഐ ടി സി എന്നിവിടങ്ങളില്‍ നിന്നും വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പരമാവധി വായ്പാ തുക ഒരു ലക്ഷം രൂപ. വായ്പയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
മള്‍ട്ടിപ്പര്‍പ്പസ് ജോബ് ക്ലബ്ബ് പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നിലവിലുള്ള 21നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക/പട്ടികജാതി/പട്ടികവര്‍ഗ ഉദേ്യാഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഒരോ ജോബ് ക്ലബ്ബിലും രണ്ട് പേരില്‍ കുറയാത്ത അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബ്ബിന് പരമാവധി 10 ലക്ഷം രൂപ വായ്പ അനുവദിക്കും. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡി ലഭിക്കും.
ജില്ലയിലെ ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, കെ എസ് എഫ് ഇ, മറ്റ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. അപേക്ഷകള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസുകളിലോ സമര്‍പ്പിക്കാം.

തൊഴില്‍ പരിശീലന കോഴ്‌സ്; അപേക്ഷിക്കാം ജില്ലാ പഞ്ചായത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന വിവധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെജിറ്റബിള്‍ പെയിന്റിംഗ്, പേപ്പര്‍ പേന നിര്‍മാണം, റിബണ്‍ എംബ്രോയിഡറി, വാള്‍ ഹാംഗിംഗ് ക്രാഫ്റ്റ്‌സ്, ഡോര്‍ മാറ്റ് നിര്‍മാണം, തായ് ക്ലേ ക്രാഫ്റ്റ്‌സ്, പേപ്പര്‍ കപ്പ് ക്രാഫ്റ്റ്‌സ്, പേപ്പര്‍ ക്രാഫ്റ്റ്‌സ്, തെര്‍മ്മോകോള്‍ ക്രാഫ്റ്റ്, കോഫി, കോംബോ, ഗ്ലൂ പെയിന്റിംഗ്, കുട, പേപ്പര്‍ ബാഗ് ആന്റ് ബിഗ്‌ഷോപ്പര്‍, സോപ്പ്, ഫാന്‍സി ബാഗ്, അലങ്കാര നെറ്റിപ്പട്ട നിര്‍മാണം, ആരി വര്‍ക്ക്, ലിക്വിഡ്, ഹാന്റ് എംബ്രോയിഡറി, ജൂട്ട് ജൂവലറി തുടങ്ങിയവയാണ് കോഴ്‌സുകള്‍. വനിതകള്‍ക്ക് മാത്രമുള്ള തയ്യല്‍ പരിശീലനത്തിനും അപേക്ഷിക്കാം. ഓഗസ്റ്റ് 20ന് വൈകിട്ട് നാലിനകം ജില്ലാ പഞ്ചായത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിലും 0474-2791190 നമ്പരിലും ലഭിക്കും.

ലാബ് അനലിസ്റ്റ്; അഭിമുഖം 29ന് ക്ഷീരവികസന വകുപ്പിന്റെ തെന്‍മല പാല്‍ പരിശോധന ചെക്ക് പോസ്റ്റില്‍ കാരാര്‍ വ്യവസ്ഥയില്‍ ലാബ് അനലിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 29ന് രാവിലെ 10ന് മുണ്ടയ്ക്കല്‍ വെസ്റ്റിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ബി ടെക് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി/ബി എസ് സി കെമസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമസ്ട്രി/ബയോ കെമസ്ട്രി/തത്തുല്യ യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. രാത്രികാല ഷിഫ്റ്റിലും ജോലി ചെയ്യാന്‍ സന്നദ്ധതയുണ്ടായിരിക്കണം. അപേക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സെന്റ് മേരീസ് ബില്‍ഡിംഗ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-1 വിലാസത്തില്‍ ഓഗസ്റ്റ് 26നകം സമര്‍പ്പിക്കണം. അഭിമുഖത്തിന് യോഗ്യത നേടുന്നവരുടെ ലിസ്റ്റ് 27ന് പ്രസിദ്ധീകരിക്കും. യോഗ്യത നേടുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2748098 നമ്പരില്‍ ലഭിക്കും.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്  ഓഗസ്റ്റ് 30ന്സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്  ഓഗസ്റ്റ് 30ന് രാവിലെ 10.30 മുതല്‍ ആശ്രാമം അതിഥി മന്ദിരത്തില്‍ നടക്കും. നേരത്തെ നോട്ടീസ് ലഭിച്ചവര്‍ ഹാജരാകരണം. മാറ്റിവച്ച അദാലത്താണ് 30ന് നടക്കുന്നത്.

പാര്‍ട്ട് ടൈം സ്വീപ്പര്‍; അഭിമുഖം 19 മുതല്‍ ജില്ലയില്‍ റവന്യൂ വകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 19 മുതല്‍ 27 വരെ സിവില്‍ സ്റ്റേഷനിലെ എ ഡി എമ്മിന്റെ ചേംബറില്‍ രാവിലെ 10 മുതല്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ 3001 മുതല്‍ 3034 വരെയുള്ളവര്‍ക്ക് 19നും 3035 മുതല്‍ 3068 വരെയുള്ളവര്‍ക്ക് 20നും 3069 മുതല്‍ 3119 വരെ 21നും 3120 മുതല്‍ 3153 വരെ 22നും 3154 മുതല്‍ 3187 വരെ 24നും 3188 മുതല്‍ 3228 വരെ 26നും 3229 മുതല്‍ 3265 വരെ 27 നും ഹാജരാകണം. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ എന്നിവയും ഹാജരാക്കണം. വിശദ വിവരങ്ങള്‍ 0474-2793473 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.