ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ അറിയിപ്പുകള്‍ 21-8-19

ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം ജി.എന്‍.എം കോഴ്‌സ് പ്രവേശനത്തിനുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നഴ്‌സിംഗ് സ്‌കൂളിലും ജില്ലാ മെഡിക്കല്‍ ഓഫീസിലും പരിശോധനയ്ക്ക് ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 26ന് മയ്യനാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 26ന് നടക്കും.
യോഗ്യത: ഇലക്ട്രീഷ്യന്‍ - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
മെക്കാനിക്ക് മോട്ടര്‍ വെഹിക്കിള്‍ - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
അസല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 11ന് അഭിമുഖത്തിനായി ഐ ടി ഐ ഓഫീസില്‍ എത്തണം.

പി.എസ്.സി; ശാരീരിക അളവെടുപ്പ് ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 456/16) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പ് ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ നാലുവരെ പി.എസ്.സി കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ നടക്കും.
തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് കൊല്ലം മേഖലാ ഓഫീസിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്ക് എറണാകുളം മേഖലാ ഓഫീസിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്ക് കോഴിക്കോട് മേഖലാ ഓഫീസിലുമാണ് അളവെടുപ്പ്.

പി.എസ്.സി; ശാരീരിക അളവെടുപ്പ് ജയില്‍ വകുപ്പില്‍ വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 457/16) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പ് സെപ്തംബര്‍ അഞ്ചു മുതല്‍ പി.എസ്.സി കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ നടക്കും.
തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് സെപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ കൊല്ലം മേഖലാ ഓഫീസിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്ക് സെപ്തംബര്‍ അഞ്ചിന് എറണാകുളം മേഖലാ ഓഫീസിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്ക് സെപ്തംബര്‍ 17, 23 തീയതികളില്‍ കോഴിക്കോട് മേഖലാ ഓഫീസിലും അളവെടുപ്പ് നടത്തും.

കണ്ടല്‍ കാടുകളുടെ സംരക്ഷകര്‍ക്ക് പരിതോഷികം: അപേക്ഷിക്കാം
കണ്ടല്‍ കാടുകളുടെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം അവ നല്‍കുന്ന സേവനങ്ങള്‍ എന്നിവ കണക്കിലെടുത്ത് കണ്ടലുകള്‍ പരിരക്ഷിക്കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് പദ്ധതി നടപ്പിലാക്കും. പൊതുജന പങ്കാളിത്തത്തോടെ അവശേഷിക്കുന്ന കണ്ടലുകളെ സംരക്ഷിച്ച് വിസ്തൃതി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
കണ്ടല്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ താത്പര്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് ഗുണഭോക്താക്കളാകാം. പാരിസ്ഥിതിക സേവനം പരിഗണിച്ച് സ്വന്തം വസ്തുവില്‍ കണ്ടല്‍ വനങ്ങള്‍ ഉള്ളവര്‍ക്ക് നിശ്ചിത തുക പാരിതോഷികവും കണ്ടല്‍ ചെടി വച്ചുപിടിപ്പിക്കുന്നതിന് സാമ്പത്തിക സഹായവും നല്‍കും. കണ്ടല്‍ ഉടമസ്ഥര്‍ സെപ്തംബര്‍ 30 നകം കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഉടമസ്ഥതയിലുള്ള കണ്ടല്‍ ഭൂമിയുടെ വിസ്തൃതി, സര്‍വേ നമ്പര്‍, ലഭ്യമായ കണ്ടല്‍ ഇനങ്ങളുടെ വിവരങ്ങള്‍, കൈവശ അവകാശ രേഖ എന്നീ വിവരങ്ങള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ www.forest.kerala.gov.in  വെബ്‌
സൈറ്റിലും ചിന്നക്കട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2748976, 9447979132.

സബ് കലക്ടര്‍ ചുമതലയേറ്റു കൊല്ലം സബ് കലക്ടറായി അനുപം മിശ്ര ചുമതലയേറ്റു. 2016 ബാച്ച് ഐ.എ.എസ് ഉദേ്യാഗസ്ഥനായ അദ്ദേഹം നേരുത്തെ പെരുന്തല്‍മണ്ണ സബ് കലക്ടര്‍, തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടര്‍ (ട്രെയിനി) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്.

വനമിത്ര അവാര്‍ഡ്; അപേക്ഷിക്കാം ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് 2019-20 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കും. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍കാടുകള്‍, കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒരു അവാര്‍ഡ് വീതം നല്‍കും.
വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ സെപ്തംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ ചിന്നക്കടയിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2748976, 9447979132.

കാവുകള്‍ക്ക് ധനസഹായം; അപേക്ഷിക്കാം ജില്ലയില്‍ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 2019-20 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്.
കാവ് ഉടമസ്ഥര്‍ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 30 നകം കൊല്ലം വനശ്രീ കോംപ്ലക്‌സിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ ചിന്നക്കടയിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2748976, 9447979132.

തൈകള്‍ വില്‍പ്പനയ്ക്ക് കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ കുരുമുളക്, അടയ്ക്ക (മോഹിത് നഗര്‍ ഇനം), തേക്ക് എന്നിവയുടെ തൈകള്‍ വില്‍പ്പനയ്ക്ക് ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2663535 നമ്പരില്‍ ലഭിക്കും.

നിധി ആപ്‌കെ നികട് സെപ്തംബര്‍ 10ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊല്ലം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടി നിധി ആപ്‌കെ നികട് സെപ്തംബര്‍ 10ന് ചിന്നക്കട പരമേശ്വര്‍ നഗര്‍ പൊന്നമ്മ ചേംബേഴ്‌സില്‍ നടക്കും.
തൊഴിലാളികള്‍ക്ക് രാവിലെ 10.30 മുതലും തൊഴില്‍ ഉടമകള്‍ക്കും യൂണിയന്‍ പ്രതിനിധികള്‍ക്കും ഉച്ചയ്ക്ക് 12 മുതലും പങ്കെടുക്കാം.
അപേക്ഷകള്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, റീജിയണല്‍ ഓഫീസ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പൊന്നമ്മ ചേംബേഴ്‌സ്-1, പരമേശ്വര്‍ നഗര്‍, ചിന്നക്കട, കൊല്ലം-691001 വിലാസത്തില്‍ ഓഗസ്റ്റ് 30 നകം സമര്‍പ്പിക്കണം.

പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ സാംസ്‌കാരിക വകുപ്പിന്റെ ആറന്‍മുള വാസ്തു വിദ്യാഗുരുകുലത്തില്‍ 2019-20 അധ്യയന വര്‍ഷം നടത്തുന്ന പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിന്റെ ക്ലാസുകള്‍ സെപ്തംബര്‍ അഞ്ചിന് ആരംഭിക്കും. ബി ടെക്(സിവില്‍)/ബി ആര്‍ക്കാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ അഞ്ചിനകം പത്തനംതിട്ട ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0468-2319740, 9947739442, 9847053294.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.