സ്കൂട്ടർ ഇടിച്ചുവീഴ്ത്തി വനിതാ അംഗത്തിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായി പരാതി
പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.
പിറവന്തൂർ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പര്‍ ആയ അമ്പിളി രാജീവനെയാണ് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഭീഷണിപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ 10ന് വീട്ടിൽ നിന്ന് അലിമുക്കിലെ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴി ആനകുളം ഭാഗത്താണ് സംഭവം. അമ്പിളി രാജീവ് സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകില്‍ ഹെൽമറ്റും,ജാക്കറ്റും ധരിച്ച ആൾ ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിൽ വീണ അമ്പിളിയുടെ അടുത്തെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.ഭയന്ന് പോയ അമ്പിളി സ്കൂട്ടറില്‍ കയറി ജീവരക്ഷാര്‍ത്തം രക്ഷപ്പെടുകയും എന്നാല്‍ ബൈക്കില്‍ വന്ന ആള് അമ്പിളിയെ പിന്തുടര്ന്നു.ഭയന്ന പഞ്ചായത്ത് അംഗം റോഡില്‍ കൂടി നടന്നു പോയ ഒരാളോട് സഹായം തേടി വിവരം പറയുകയും ഇത് കണ്ട പിന്തുടര്ന്നു വന്ന ആള് കടന്നുകളഞ്ഞു.തുടര്‍ന്ന് വീഴ്ചയില്‍ പരുക്ക് പറ്റിയ അമ്പിളി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
രണ്ടുദിവസം മുമ്പ് ചിറക്കരോട് കുടിവെള്ള പ്രശ്നത്തിന് യോഗം ചേർന്നിരുന്നു യോഗത്തിൽ പത്തനാപുരത്തെ റവന്യൂ വകുപ്പ് ജീവനക്കാരന് മോശമായി സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.അതിൻറെ തുടർച്ചയാണ് വധഭീഷണി മുഴക്കിയത് എന്ന് അമ്പിളി പറഞ്ഞു.കൂടാതെ സോഷ്യല്‍ മീഡിയവഴി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതായും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നും
അവർ പോലീസിൽ പരാതി നൽകി നൽകി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ