ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ തുടരുന്നു; 33 ഹോട്ടലുകള്‍ക്ക് പിഴ, അഞ്ചെണ്ണം പൂട്ടിച്ചു

ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ   പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്ത 33 ഹോട്ടലുകള്‍, മറ്റ് ഭക്ഷ്യോല്പാദക വിതരണ സ്ഥാപനങ്ങള്‍  എന്നിവയില്‍ നിന്നും പിഴ ഈടാക്കി. അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു.
കൊല്ലം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപമുള്ള മസാല സ്‌ക്വയര്‍ (10000 രൂപ), ഗ്രാന്റ് ഹോട്ടല്‍(2000), കാവനാട് ആരാമം ബേക്കറി(2000), കാവനാട് എന്‍ എന്‍ ആര്‍ ഫ്രുട്ട്‌സ്  ജ്യൂസ് സ്റ്റാള്‍(1000), കാവനാട് ആര്യ സ്വീറ്റ്‌സ്(1000), ഇന്‍ഡ്യന്‍ കോഫി ഹൗസ്(5000), കൊട്ടാരക്കര മൈലം അരുവി റെസ്റ്ററന്റ്(3000), തട്ടാമല തമാം റെസ്റ്ററന്റ്(4000), മുഖത്തല സിദ്ധു ഹോട്ടല്‍(6000), നിലമേല്‍ ഹോട്ടല്‍ തിരുവാതിര(2000), ചടയമംഗലം ആച്ചി റെസ്റ്റോറന്റ്(3000), ചടയമംഗലം ഗൗരിനന്ദന ഹോട്ടല്‍(2000), പഴയാറ്റിന്‍കുഴി റോയല്‍ ബേക്ക്‌സ് ആന്റ് റെസ്റ്റോറന്റ്(3000), പുത്തൂര്‍ ശ്രീഭദ്ര സ്റ്റോഴ്‌സ്(1000), പുത്തൂര്‍ എസ് എസ് കെ വെജിറ്റബിള്‍സ്(2000), ചാത്തന്നൂര്‍ മതേഴ്‌സ് കിച്ചന്‍ വനിത ഹോട്ടല്‍(3000), ചാത്തന്നൂര്‍ ഹോട്ടല്‍ ആര്യജ്യോതി(5000), ചാത്തന്നൂര്‍ ലക്ഷ്മി നാടന്‍ തട്ടുകട(3000), ചിന്നക്കട റമീസ് റെസ്റ്ററന്റ് ആന്റ് കാറ്ററേഴ്‌സ്(50000), ഹോട്ടല്‍ ഷാ ഇന്റര്‍നാഷണല്‍(5000), ചിന്നക്കട സുപ്രീം ബേക്കേഴ്‌സ് (ആള്‍ സ്‌പെയ്‌സ്)(15000), കൊല്ലം ബിഗ്ബസാര്‍ തൗഫീക്ക് ട്രെഡേഴ്‌സ്(1000), മേവറം ബൈപാസ് റോഡ്, എ വണ്‍ കുഴിമന്തി(5000), ഓച്ചിറ ശ്രീകൃഷ്ണ ഫുഡ് പ്രോഡക്ട്‌സ്(5000), ഓച്ചിറ റെഡിവെല്‍വെറ്റ് (ഡി കേക്ക് വേള്‍ഡ്)(2000), ഓച്ചിറ കേരള കഫേ(2000), ഹോട്ടല്‍ സുദര്‍ശന്‍(10000), പത്തനാപുരം എഫ് എ ബേക്കറി(10000), പത്തനാപുരം നജത്ത് റെസ്റ്ററന്റ്(3000), പുനലൂര്‍ ആര്യ റ്റീ സ്റ്റാള്‍(5000), തേവള്ളി ഉസ്താദ് ഫാമിലി റെസ്റ്ററന്റ്(2000), കൊല്ലം തുഷാര റെസ്റ്ററന്റ്(3000), മേവറം മെഡിസിറ്റി കാന്റീന്‍(2500) എന്നിങ്ങനെയാണ് പിഴ ചുമത്തിയട്ടുള്ളത്.
പരിശോധനകളില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ രാമന്‍കുളങ്ങര സ്ട്രാബെറി ബേക്ക്‌സ്, ചാത്തന്നൂര്‍ ശ്രീ ആര്യ ജ്യോതി, കൊല്ലം ആശുപത്രി റോഡിലുള്ള ഹോട്ടല്‍ ശ്രീ ഗോകുലം, വെള്ളിമണ്‍ ചൈതന്യ ഹോട്ടല്‍, വെള്ളിമണ്‍ ജംഗ്ഷനിലെ വെജ്മാള്‍ എന്നിവ താത്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. ന്യൂനതകള്‍ പരിഹരിച്ചതിന് ശേഷം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
പരിശോധയുമായി ബന്ധപ്പെട്ട് മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.  ഓണക്കാലത്ത് ചെക്ക് പോസ്റ്റിലെ പരിശോധനകളും നടക്കും.  പാല്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. രാത്രികാല പരിശോധനകളും ഇതിനോടനുബന്ധിച്ച് നടത്തും.
ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയില്‍ ഇതുവരെ 165 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. വിവിധ ഭക്ഷ്യവസ്തുക്കളുടെ 22 ഓളം സാമ്പിളുകള്‍ ലബോറട്ടറി പരിശോധനയ്ക്കായി എടുത്തു. ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും നിയമാനുസരണമല്ലാതെ പ്രവര്‍ത്തിച്ചുവന്ന 96 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ഓണത്തിന് താത്കാലിക സ്റ്റാളുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ്  എടുത്തിരിക്കണം.  രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ വില്പന നടത്താന്‍ അനുവദിക്കുന്നതല്ല.  ഓണക്കാലത്ത് വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാതെ കാണപ്പെടുകയാണെങ്കില്‍ വിവരം ഫുഡ്‌സേഫ്റ്റി ഓഫീസറയോ ജില്ലാ അസി.കമ്മീഷണറുടെ കാര്യാലയത്തിലോ അറിയിക്കണം.
ഫോണ്‍: കൊല്ലം സര്‍ക്കിള്‍ - എസ്. മാനസ(8943341850), ചവറ സര്‍ക്കിള്‍ - എസ് എസ് അഞ്ജു(7593862805), കരുനാഗപ്പള്ളി സര്‍ക്കിള്‍ - എ. അനീഷ(8943346533), കുന്നത്തൂര്‍ സര്‍ക്കിള്‍ - റസീമ.എസ്.ആര്‍(8943346532), കൊട്ടാരക്കര സര്‍ക്കിള്‍ - ലെനിവര്‍ഗീസ്(8943346531), പത്തനാപുരം സര്‍ക്കിള്‍ - ജിതിന്‍ദാസ് രാജു(7593873330), പുനലൂര്‍ സര്‍ക്കിള്‍ - ടി.  വിനോദ് കുമാര്‍(8943346534), ചടയമംഗലം സര്‍ക്കിള്‍ പി കണ്ണന്‍(7593873320), ചാത്തന്നൂര്‍ സര്‍ക്കിള്‍ - സുജിത് പെരേര(8943341897), കുണ്ടറ സര്‍ക്കിള്‍ - ആര്‍ അസീം(8943341898), ഇരവിപുരം സര്‍ക്കിള്‍ എം അഗത(7593873315), ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ - കെ ശ്രീകല(8943346182).
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.