ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമം ഭർത്താവും ഭർതൃപിതാവും പിടിയിൽ.
ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമം ഭർത്താവും ഭർതൃപിതാവും പിടിയിൽ.
അഞ്ചൽ വടമണിൽ ആണ് സംഭവം. ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവു വടമണ് ചെമ്പൻകോട് രതീഷ് ഭവനിൽ രതീഷ് (41) രതീഷിന്റെ പിതാവ് നടരാജൻ (60) എന്നിവരെയാണ് അഞ്ചൽപോലീസ് അറസ്റ്ചെയ്തത്.
ഇന്നലെ വൈകിട്ടു വീട്ടിൽ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് രതീഷും രതീഷിന്റെ പിതാവ് നടരാജനും ചേർന്ന് ബിന്ദുവിനെ ക്രൂരമായി മർദിക്കുകയും അതിനുശേഷം ബിന്ദുവിനെ കഴുത്തിൽ ഷാൾ ഇട്ടു മുറുക്കി ഫാനിൽ കെട്ടി തൂക്കുകയായിരുന്നു.
എന്നാൽ ബിന്ദുവിന്റെ അമ്മായിഅമ്മ ഉടനെ കത്തി ഉപയോഗിച്ചു അറത്തിടുകയായിരുന്നു. തറയിൽ വീണ ബിന്ദു പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങിയോടി എന്നാൽ ഭർത്തുപിതാവ് നടരാജൻ പുറകെ ഓടി ആക്രമിച്ചു ഇതിനെ തുടർന്ന് ബിന്ദു അയൽ വീട്ടിൽ അഭയം തേടുകയായിരുന്നു.
ബിന്ദുവിന് അഭയം കൊടുത്ത വീട്ടുകാരുമായി രതീഷും, നടരാജനും വാക്കേറ്റമുണ്ടാവുകയും പോലീസ് എത്തി ബിന്ദുവിനെയും രണ്ടു കുട്ടികളെയും ബിന്ദുവിന്റെ കടക്കലിലെ വീട്ടിലെത്തിച്ചു.
ബിന്ദുവിന്റേയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി അഞ്ചൽ പോലീസ് വധശ്രമത്തിനു കേസെടുത്തു.
ഇതിനുമുന്നെയും ബിന്ദുവിനെ മർഥിക്കാറുണ്ടെന്നും അമ്മയെ ഷാളിൽ കെട്ടിതൂക്കിയെന്നും കുട്ടികൾ മൊഴിനൽകി.
നടരാജനും, രതീഷിനും ഭരണപക്ഷത്തെ ഒരു പാർട്ടിയുടെ ഓഫീസിൽ ഒളിത്താവളമൊരുക്കിയതറിഞ്ഞ അഞ്ചൽ സി.ഐസുധീർ പാർട്ടി നേതാക്കളുമായി ചർച്ചക്കൊടുവിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ വിളിച്ചുവരുത്തിയവരെ അറസ്റ്റ് ചെയ്തെന്നു ആരോപിച്ചു സ്റ്റേഷനിൽ പാർട്ടി നേതാക്കൾ സി.ഐയുമായി വാക്കേറ്റമുണ്ടായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ