പുനലൂർ:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി കൊല്ലം സിറ്റി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി റെയിൽ പാതകൾ, സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൊല്ലം കിളികൊല്ലൂർ മുതൽ ആര്യങ്കാവ് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, പാലങ്ങൾ, ജനവാസം ഇല്ലാത്ത റെയിൽവേ ട്രാക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.
എക്സ്പ്ലോസീവ് ട്രാക്കിങ്ങിനു പ്രത്യേക പരിശീലനം ലഭിച്ച സ്‌നിഫർ ഡോഗ് അർജുനെയാണ് പരിശോധനയ്ക്കായി എത്തിച്ചത്. കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, കഴുതുരുട്ടി, ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുകൾ, തെന്മല 13 കണ്ണറ പാലം, തുരങ്കങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൊലീസ് സബ് ഇൻസ്‌പെക്ടർ ഷിഹാബുദീൻ, എഎസ്ഐ ഷാജഹാൻ, ബോംബ് സ്‌ക്വാഡ് വിദഗ്ധരായ സന്തോഷ്‌കുമാർ, കൃഷ്ണകുമാർ, ഡോഗ് ട്രെയ്നർ പ്രേംകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രവിചന്ദ്രൻ, ദീപു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ