ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചിറ്റൂര്‍ സമരസമിതിയുമായി ജില്ലാ കലക് ടര്‍ അടിയന്തര കൂടിക്കാഴ്ച നടത്തി

ഇന്ന് (ആഗസ്റ്റ് 1 ന് ) ചവറ കെ എം എം എല്‍ ന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ച ചിറ്റൂര്‍ സമരസമിതി അംഗങ്ങളുമായി ജില്ലാ കലക് ടര്‍ ബി അബ്ദുല്‍ നാസര്‍ അടിയന്തര കൂടിക്കാഴ്ച നടത്തി.  സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാരുമായി കൂടിയാലോചിക്കാന്‍ സാവകാശം വേണമെന്ന് ജില്ലാകലക്ടര്‍ നേതാക്കളെ അറിയിച്ചു. അതുവരെ സമരനടപടികളുമായി മുന്നോട്ട് പോകരുത്.  ജനങ്ങളുടെ വികാരത്തിനൊപ്പമാണ് ജില്ലാ ഭരണകൂടം. പ്രശനം പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. ബ്യുല്‍ഡിങ് വാല്യേഷന്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും. അതേസമയം സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു എന്നതരത്തില്‍ ഉള്ള പ്രചാരണം തെറ്റാണെന്നും കലക്ടര്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് കെ എം എം എല്ലും ജനങ്ങള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. അവര്‍ പ്രദേശവാസികള്‍ക്ക് എതിരായാണ് നിലകൊള്ളുന്നതെന്ന വാദവും വാസ്തവ വിരുദ്ധമാണ്. വിഷയത്തെ ഗൗരവമായാണ് ജില്ലാ ഭരണകൂടം കാണുന്നതെന്നും വിഷയം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും കലക്ടര്‍ സമരിസമിതി നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തു. യോഗത്തില്‍  അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ എസ് വിദ്യാധരന്‍, കരുനാഗപ്പള്ളി തഹസില്‍ദാര്‍ സാജിത ബീഗം, കെ എം എം എല്‍ ഉദ്യോഗസ്ഥര്‍, പന്മന വില്ലേജ് ഓഫീസര്‍ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.