
കോട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിലെ സ്കൂൾ പരിസരത്തെ കച്ചവടസ്ഥാപനങ്ങളിൽ പുകയില ഉൽപന്നങ്ങൾ കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ IPS- ന് ലഭിച്ചതിനെ തുടർന്ന് 06.08.2019 ൽ ജില്ലയിൽ നടന്ന വ്യാപക റെയ്ഡിൽ 24 - COTPA കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂൾ പരിസരങ്ങളിലും മറ്റും പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗവും വിൽപ്പനയും കർശനമായി തടയുന്നതിനുള്ള മുൻകരുതൽ നടപടി എന്ന നിലക്കാണ് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നത്. കുണ്ടറ - 1, ഈസ്റ്റ് കല്ലട - 2, ശാസ്താംകോട്ട - 2, ശൂരനാട് - 2, കൊട്ടാരക്കര - 4, പുത്തൂർ - 1, എഴുകോൺ - 2, പൂയപ്പള്ളി - 2, പുനലൂർ - 1, പത്തനാപുരം- 1, അഞ്ചൽ -2, കുളത്തൂപ്പുഴ -2, തെന്മല-1, ചടയമംഗലം - 1 വീതം കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂൾ പരിസരത്തെ കച്ചവട സ്ഥാപനങ്ങളിൽ പുകയില ഉൽപന്നങ്ങൾ വില്പന നടത്താൻ പാടില്ല എന്ന നിയമം നിലനിൽക്കേ അമിത ലാഭത്തിനായി പുകയില ഉൽപന്നങ്ങൾ കച്ചവടം നടത്തിയവർക്കെതിരെ COTPA, JJ Act, നിയമങ്ങൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡ് കർശനമാക്കുമെന്ന് ബഹു. ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ