
ജില്ലയില്‍ എലിപനി പ്രതിരോധനത്തിനായി ഡോക്സി ഡേ തുടങ്ങി. ജില്ലാതല ഉദ്ഘാടനം തഴവ പഞ്ചായത്തിലെ പാവുമ്പ അമൃത യു പി എസില്‍ ആര് രാമചന്ദ്രന് എം എല്‍ എ ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത അധ്യക്ഷയായി.
ആരോഗ്യവകുപ്പിന്റ ആഭിമുഖ്യത്തിലാണ് പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ വിതരണം ചെയ്യുന്നതിനായി ദിനാചരണം നടത്തുന്നത്. സെപ്തംബര്‍ 21 വരെ ആറു ശനിയാഴ്ചകളിലായി ഡോക്സി ഡേ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നവര്‍, പ്രളയബാധിത മേഖലകളിലുള്ളവര്‍, ശുചീകരണ-രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, സാമൂഹിക-പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലൂടെയാണ് ഗുളിക ലഭ്യമാക്കുന്നത്. കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ഡോക്സി ബൂത്തുകളായി പ്രവര്‍ത്തിക്കും. ഗുളിക വിതരണത്തിനായി 81 ബൂത്തുകള്‍ സജ്ജീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ