ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

DREU-CITU ദുരിത ബാധിതര്‍ക്ക് ഒരു കൈത്താങ്ങ്‌


പ്രിയ സുഹൃത്തുക്കളെ,വടക്കൻ ജില്ലകളിൽ മഴ അതിശക്തമായി തുടരുകയാണ്.  കഴിഞ്ഞ പ്രളയകാലത്ത് രക്ഷാ ദൗത്യത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെയും കേന്ദ്രമായി നിന്ന ജില്ലയാണ് കൊല്ലം. നിരവധി  ക്യാമ്പുകളിലായി ആയിരങ്ങൾ  കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ സഹായഹസ്തങ്ങളുമായി നമ്മൾ DREU ഇറങ്ങുകയാണ്.
പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാളെ (ഓഗസ്റ്റ് 14) രാവിലെ 7.00ന് ആവശ്യ വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിക്കുന്നു. 
നമ്മളാൽ കഴിയുന്ന ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കൊരുമിച്ചു നേരിടാം.
താഴെ പറയുന്ന ദുരിതാശ്വാസ സാമഗ്രികൾക്ക് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു..
ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രധാനമായും ആവശ്യമുള്ള
ധാന്യങ്ങൾ, പയര്‍, ഉപ്പ്, പഞ്ചസാര, ബക്കറ്റ്, മഗ്, പായ, പ്രഥമ ശുശ്രൂഷ കിറ്റ്, ടോർച്ച്, ബാറ്ററി, മഴക്കോട്ട്, സാനിറ്ററി നാപ്കിൻ, തുണിത്തരങ്ങൾ, അടിവസ്ത്രങ്ങൾ, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ, ബേബി ഫുഡ്,  ഗ്ലൂക്കോസ്, മരുന്നുകൾ, ശുചീകരണ വസ്തുക്കൾ, തീപ്പെട്ടി, മെഴുകുതിരി, വാട്ടർബോട്ടിൽ, കയ്യുറ, ചെരുപ്പ്, ബാഗ്, കുട. എന്നിവ നമ്മളാൽ കഴിയും വിധം ശേഖരിക്കുകയാണ്. മാത്രമല്ല അത്യാവശ്യ മരുന്നുകൾ, പെട്ടെന്ന് മോശമാകാത്ത ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, എന്നിവയും ആവശ്യമാണ്. ഉപയോഗിചിട്ടില്ലാത്തതും മാന്യമായതുമായ വസ്ത്രങ്ങൾ ഉൾപ്പടെ
പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്ന.
സന്മനസ്സുള്ള എല്ലാ പൊതുജനങ്ങളുടെയും സഹകരണം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.

DREU-CITU
    പുനലൂര്‍
Stand With Kerala
Do For Kerala
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.