ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തര സേവനങ്ങളുമായി ആരോഗ്യവകുപ്പ്

മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ തൊടിയൂര്‍ വേങ്ങര എല്‍ പി സ്‌കൂള്‍, തഴവ അമൃത വിദ്യാലയം യു പി സ്‌കൂള്‍, ശൂരനാട് അഴയകാവ് യു പി സ്‌കൂള്‍, 71-ാം നമ്പര്‍ അങ്കണവാടി എന്നിവിടങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തര ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
എല്ലാ ക്യാമ്പുകളിലും ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉറപ്പാക്കി. എലിപ്പനി പ്രതിരോധത്തിന് 673 പേര്‍ക്ക് ഡോക്‌സിസൈക്ലിന്‍ നല്‍കി.
ക്യാമ്പുകളുടെ പരിസരവും കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്തു. അവശ്യമരുന്നുകളും ഫസ്റ്റ് എയ്ഡ് സംവിധാനവും ശുചീകരണത്തിനാവശ്യമായ ബ്ലീച്ചിംഗ് പൗഡറും നല്‍കി. പകര്‍ച്ചവ്യാധി നിയന്ത്രണ-ശുചിത്വ ബോധവത്ക്കരണവും നടത്തി. പാലിയേറ്റീവ് രോഗികള്‍, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രതേ്യക ശ്രദ്ധ നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇതുവരെ പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പകര്‍ച്ചവ്യാധി പ്രതിരോധിക്കാനായി ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. മലമൂത്ര വിസര്‍ജനം ടോയ്‌ലറ്റുകളില്‍ മാത്രം. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മറയ്ക്കണം. പനിയോ മറ്റന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സ അരുത്. വിദഗ്ധ സേവനം തേടണം. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്ന് മുടക്കരുത് എന്നും ഡി എം ഒ അറിയിച്ചു.
ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. സന്ധ്യ, ഡോ മണികണ്ഠന്‍, എപ്പിഡമോളജിസ്റ്റ് ഡോ സൗമ്യ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.