
മഴക്കെടുതിയില്‍ ദുരിതം അനഭവിക്കുന്നവര്ക്ക് കൈത്താങ്ങായി കൊല്ലം കോര്പറേഷന് സഹായ വസ്തുക്കള്‍ ശേഖരിച്ച് അവശ്യമേഖലകളിലേക്ക് അയച്ചു. അരി, കുടിവെള്ളം, തുണിത്തരങ്ങള്‍, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, ലോഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന രണ്ടു ലോറികളാണ് വടക്കന്‍ ജില്ലകളിലേക്ക് പുറപ്പെട്ടത്.
കോര്പറേഷന് പരിധിയിലെ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സന്നദ്ധ-യുവജന സംഘടനകള്‍ എന്നിവയില്‍ നിന്ന് സമാഹരിച്ച സഹായ വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥിരം അധ്യക്ഷന്‍ വി.എസ്. പ്രിയദര്ശന്, സെക്രട്ടറി കെ. ഹരികുമാര്‍, ജീവനക്കാരുടെ പ്രതിനിധികളായ ജി. മുരളി, എന്‍.എസ്. ഷൈന്‍, ജി.എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ