പുനലൂർ ശാഖയിൽ എം.ബി.എക്ക് പഠിക്കുവാൻ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ച ഇളമ്പൽ മുകളുവിള വീട്ടിൽ ഫാത്തിമയുടെ അപേക്ഷയാണ് ബാങ്ക് അധികൃതർ അപേക്ഷ വാങ്ങി ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ നിഷേധിച്ചത്.
സമയബന്ധിതമായ് ഫീസ് അടയ്ക്കാൻ കഴിയാതെ ഫാത്തിമയുടെ വിദ്യാഭ്യാസം തുലാസിൽ .ആദ്യം സിബിലിൽ ഉൾപ്പെട്ട കാരണം പറഞ്ഞ് നിഷേധിച്ചു എന്നാൽ 4 ലക്ഷം രൂപ വരെ സിബിലിൽ ഉൾപ്പെടുന്നില്ല എന്ന് ശ്രദ്ധയിൽപെടുത്തിയപ്പോൾ ബാങ്ക് പരിധിയിൽ ഇളമ്പൽ ഉൾപ്പെടുന്നില്ല എന്ന കാരണം പറഞ്ഞു ഒഴിവാക്കിയതായ് പിതാവ് പറയുന്നു.
എന്നാൽ ഇളമ്പൽ ഉൾപ്പെടുന്ന വിളക്കുടി പഞ്ചായത്തിൽ ധാരാളം വായ്പകൾ ബാങ്ക് നൽകിയിട്ടുണ്ടെന്നും ലോൺ നൽകാതിരിക്കാനുളള ബാങ്കിന്റെ മുടന്തൻ ന്യായമാണിതെന്നും സമരക്കാർ പ്രതികരിച്ചു
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആണ് ഉപരോധസമരം സംഘടിപ്പിച്ചത് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി വിജയൻ,കുട്ടിയുടെ പിതാവ് അബ്ദുൾ മുത്തലാഖ്,ഡിവൈഎഫ്ഐ പുനലൂർ ഏരിയ പ്രസിഡന്റ് അൻസർ തങ്ങൾകുഞ്ഞ്, ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയ സെക്രട്ടറി എസ്.എൻ രാജേഷ്,ഡിവൈഎഫ്ഐ കുന്നിക്കോട് ഏരിയ സെക്രട്ടറി ഗിരീഷ് തമ്പി തുടങ്ങിവർ ഉപരോധത്തിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ