ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചെമ്പനരുവിയില്‍ ദമ്പതികളെ കാട്ടാന ആക്രമിച്ചു

ചെമ്പനരുവിയില്‍ ദമ്പതികളെ കാട്ടാന ആക്രമിച്ചു .....പ്രദേശത്ത് കാട്ടാന ആക്രമണം പതിവാകുമ്പോഴും നടപടി സ്വീകരിക്കാതെ വനംവകുപ്പ്

കാട്ടാന ആക്രമണത്തില്‍ വനവാസി ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ചെമ്പനരുവി മുള്ളുമല അമ്പനാര്‍ സ്വദേശികളായ സുനിൽ (40),രാജമ്മ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വനംവകുപ്പിലെ വാച്ചറാണ് തോമസ്. വനാതിര്‍ത്തിയില്‍ കുടിൽ കെട്ടിയാണ് ഇരുവരും താമസിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനായി വെള്ളം എടുക്കാൻ പോകുന്ന സമയത്ത് ഞായറാഴ്ച വൈകിട്ടാണ് ആനയുടെ ആക്രമണം ഉണ്ടാകുന്നത്

ബൈറ്റ് -രാജമ്മ

 വനത്തിനുള്ളിലെ അരുവിയിൽ നിന്നും വെള്ളം എടുക്കുന്നതിനായ് പോകുമ്പോൾ സമീപത്തെ കാട്ടില്‍ നിന്ന ആന  രാജമ്മയെ തുമ്പിക്കൈ കൊണ്ട് പിടിച്ചു. ഇട്ടിരുന്ന തുണി കീറി ആനയുടെ കൈയിൽ ഇരിക്കുകയും രാജമ്മ ആറ്റിലേക്ക് വീഴുകയുമായിരുന്നു നിലവിളി കേട്ട് ഭർത്താവ് സുനിൽ ഓടി എത്തിയപ്പോള്‍ ആന സുനിലിനെയും ആക്രമിച്ചു. ഇരുവരും  കാട്ടില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.