ജില്ലയിലെ
എല്ലാ പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്സി ബൂത്ത്
സജ്ജമാക്കി എലിപ്പനി പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്.
വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ എലിപ്പനി വ്യാപനസാധ്യത
കണക്കിലെടുത്താണ് ബൂത്തുകള്‍ തുറന്ന് ഡോക്സിസൈക്ലിന്‍ ഗുളിക വിതരണം
നടത്തുന്നത്.
സൗജന്യമായി ഗുളിക നല്‍കുന്നതിനൊപ്പം ബോധവല്‍ക്കരണ
ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മലിനജലവുമായി സമ്പര്‍ക്കത്തില്‍
ഏര്‍പ്പെടുന്നവരെല്ലാം ആഴ്ചയിലൊരിക്കല്‍ ആഹാരത്തിനുശേഷം ഒരു ഗുളിക
നിര്‍ബന്ധമായും കഴിക്കണം എന്ന് ഡി.എം.ഒ. ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.
എല്ലാ ആശുപത്രികളിലും എലിപ്പനി പരിശോധനാ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്
ഡെങ്കിപ്പനി
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിന്റെ ഭാഗമായി ഒരാഴ്ചക്കാലം
നീളുന്ന ക്ലോറിനേഷന് ഡ്രൈവ് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ
കിണറുകളിലും സൂപ്പര്‍ ക്ലോറിനേഷനും നടത്തും. ആരോഗ്യകേന്ദ്രങ്ങള്‍ മുഖേന
ക്ലോറിന്‍ ഗുളികകളും ലഭ്യമാക്കുന്നുണ്ട്.
പനി നിരീക്ഷണവും വയറിളക്ക
നിരീക്ഷണവും തുടരുകയാണ്. കൂത്താടി സാന്ദ്രത കൂടിയ പ്രദേശങ്ങള്‍ പ്രത്യേകം
നിരീക്ഷിക്കുന്നതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്. സന്ധ്യ പറഞ്ഞു.
ജില്ലയില്‍
എച്ച്1 എന്‍1 പനി സാധ്യത നിലനില്‍ക്കെ പ്രതിരോധ മരുന്നായ
ഒസെല്‍റ്റാമിവിര്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും
ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ഫാര്‍മസികളിലും ഇതേ മരുന്ന് നല്കി.
വൈറല്‍ പനി, തൊണ്ടവേദന, വയറിളക്കം, ജന്നി എന്നീ രോഗലക്ഷണങ്ങളുമായി
എത്തുന്നവര്‍ക്ക് എച്ച്1 എന്‍1 പ്രതിരോധ മരുന്ന് നല്‍കാനുള്ള നിര്‍ദേശവും
നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ