ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഫാക്ടറി ഉടമയെ തല്ലിച്ചതച്ചതിന് പ്രതിക്ക് നാല് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും


കൊല്ലം കമുകുംചേരിയില്‍, ആവണീശ്വരം ചരുവിള വീട്ടില്‍ മണിയുടെ മകന്‍
മഹേഷി(25)നെ ഐ.പി.സി 308-ാം വകുപ്പ് പ്രകാരം 4 വര്‍ഷം തടവിനും 15,000/- രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം അഡീഷണല്‍ സബ് ജഡ്ജ് ശ്രീമതി സുബിതാ ചിറയ്ക്കല്‍ ഉത്തരവായി.
30.03.2014-ലാണ് കേസിന് ആസ്പദമായ സംഭവം. കമുകുംചേരിയില്‍ ഹോളോ ബ്രിക്സ് ഫാക്ടറി നടത്തുന്ന ഉദയകുമാര്‍ എന്നയാളെ തന്‍റെ അഭാവത്തില്‍ ഫാക്ടറി പരിസരത്ത് കടന്ന നായ അയല്‍ക്കാരനെ കടിക്കാന്‍ ചെന്നതിലുള്ള വിരോധം വച്ച് ഒന്നാം പ്രതി മഹേഷിന്‍റെ നേതൃത്വത്തിലുള്ള നാലംഗസംഘം ഫാക്ടറി പരിസരത്ത് വച്ച് കമ്പിവടികളും, മരക്കമ്പുകളും മറ്റുമായി, രാത്രി അതിക്രമിച്ച് കടന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയതിന് കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ എസ്.ഐ. ബിനോജ് ഐ.പി.സി 447, 324, 308, 34 എന്നീ വകുപ്പുകള്‍ പ്രകാരം ചാര്‍ജ്ജ് ചെയ്ത കേസിലാണ് ബഹു: കോടതി ശിക്ഷ വിധിച്ച് ഉത്തരവായത്. കേസിലെ രണ്ടും, മൂന്നും,നാലും പ്രതികളെ കുറ്റക്കാരനല്ലെന്ന് കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയെ ഐ.പി.സി 308-ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യാ ശ്രമത്തിന് കോടതി നാല് വര്‍ഷം തടവിനും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാതിരുന്നാല്‍ ആറ് മാസം കൂടി പ്രതി തടവ് അനുഭവിക്കാന്‍ ഉത്തരവുള്ളതാണ്.ഒന്നാം പ്രതി ഒന്നാം സാക്ഷിയെ ഇരുമ്പുവടി കൊണ്ട്  മാരകമായി തലയ്ക്ക് അടിച്ചു പരിക്കേല്പിച്ചു. പ്രോസിക്യൂഷന്‍ 1 മുതല്‍ 8 വരെ സാക്ഷികളെ വിസ്തരിച്ചിരുന്നു.
കേസില്‍ പ്രോസിക്യൂഷനുവേിണ്ടി ഡിസ്ട്രിക്ട് ഗവണ്‍മെന്‍റ് പ്ലീഡര്‍ & പബ്ലിക്പ്രോസിക്യൂട്ടര്‍ ആര്‍. സേതുനാഥ്, അഡ്വ. പി.ബി. സുനില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.