ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെരുവിലായ നിസയ്ക്കും മകനും കൈതാങ്ങായി വനിതാ കമ്മീഷന്‍; അഭയം നല്‍കി ഗാന്ധി ഭവന്‍


ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും ക്യാന്‍സര്‍ ബാധിതനായ നാലു വയസുകാരന്‍ മകന്റെ ചികിത്സയക്കാണ് തിരുവനന്തപുരത്ത് എത്തിയത്. മരുന്നു വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ വിഷമിച്ചിരുന്ന നിസയ്ക്കും കുടുംബത്തിനും ആശ്വാസമായി പൊതുപ്രവര്‍ത്തകനായ ഷമീര്‍ സോഷ്യല്‍ മീഡിയാ വഴി നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കി. ഭര്‍ത്താവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ആ പണവുമായി ഭര്‍ത്താവ് കടന്നു കളഞ്ഞു. നിരാലംബരും നിരാശ്രയരുമായ  നിസയും മകനും തെരുവിലായി. ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയില്‍ വഴിയാത്രക്കാര്‍ ഭക്ഷണം വാങ്ങി നല്‍കുന്ന വാര്‍ത്ത അറിഞ്ഞ് വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ സ്വമേധയാ ഇടപെടുകയായിരുന്നു.
വിവരം അറിഞ്ഞ ഉടന്‍ തന്നെ നിസയെ ഫോണില്‍ ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മണക്കാട് സേവാ കേന്ദ്രത്തില്‍ രണ്ടു ദിവസം താത്ക്കാലിക സംരക്ഷണം ഏര്‍പെടുത്തി. തുടര്‍ന്ന് സേവാ കേന്ദ്രം പ്രസിഡന്റ് വക്കം ഷാജഹാന്‍ നിസയേയും മകനേയും ഇന്നലെ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാക്കി. ഇവരുടെ പൂര്‍ണ്ണ സംരക്ഷണവും കുട്ടിയുടെ ചികിത്സയും എല്ലാം ഏറ്റെടുക്കാന്‍ പത്തനാപുരം ഗാന്ധി ഭവന്‍ മുന്നോട്ടു വന്നത് വലിയ ആശ്വാസമായി.
ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ കമ്മീഷന്‍ ആസ്ഥാനത്തെത്തി നിസയേയും മകനേയും ഏറ്റെടുത്തു ഗാന്ധിഭവനിലേക്ക് കൊണ്ടുപോയി. നിസയ്ക്കു ഒരു വയസ്സുള്ള മറ്റൊരു കുട്ടി കൂടി ഉണ്ട്. ആ കട്ടിയേയും നിസയുടെ അടുത്ത് എത്തിക്കുമെന്ന് ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
  ക്യാന്‍സര്‍ രോഗിയായ മകന്റെ ചികിത്സയ്ക്കു സമാഹരിച്ച പണവുമായി കടന്നു കളഞ്ഞ പിതാവിനെതിരെ സ്വമേധയാ കേസെടുത്തതായും നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.