ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗോരക്ഷാ ക്യാമ്പ് തുടങ്ങി


പ്രളയബാധിത ക്യാമ്പുകളിലെ കര്‍ഷകരുടെ ഉരുക്കളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഗോരക്ഷാ ക്യാമ്പിന് തുടക്കമായി. മണപ്പള്ളി ചുരുളി എസ് എന്‍  ക്ലബില്‍ ആര്‍. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കവിത മാധവന്‍, വാര്‍ഡ് അംഗങ്ങളായ ലത, കൃഷ്ണകുമാര്‍, സലിം അമ്പിത്തറ, പാവുമ്പ സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ വകുപ്പ് ഡെപൂട്ടി ഡയറക്ടര്‍ ലതാകുമാരി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.കെ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. അജിത്ബാബു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എസ്. പ്രമോദ്, ഡോ. രാജു  എന്നിവര്‍  അനുബന്ധമായി നടന്ന സെമിനാര്‍ നയിച്ചു. പഞ്ചായത്ത് സെക്രട്ടറി ജനചന്ദ്രന്‍ സംസാരിച്ചു. കന്നുകാലികള്‍ക്കാവശ്യമായ മരുന്നുകളും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.