
ഹരിതനിയമ അവബോധം വ്യാപകമാക്കാനും നടപ്പാക്കുന്നത് ശക്തിപ്പെടുത്താനുമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. 20 ലക്ഷം പേരിലേക്ക് സന്ദേശം എത്തിക്കുകയും നിയമ നടപടികള്‍ നടപ്പിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ സജ്ജമാക്കലുമാണ് ലക്ഷ്യം. 2016 ലെ ഖരമാലിന്യ പരിപാലന നിയമ പ്രകാരമാണ് പരിപാടി.
മാലിന്യങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യല്‍, നിയമാനുസൃത പരിപാലനം, തെറ്റായ സംസ്കരണ രീതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണം നടത്തുന്നത്. ഹരിതനിയമങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.
ഹരിതനിയമങ്ങളുടെ പ്രസക്തി, പാലിക്കേണ്ടണ് നടപടിക്രമങ്ങള്‍, പോലീസ്, മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട മുനിസിപ്പല്‍ നിയമം, പഞ്ചായത്ത് രാജ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, അനുബന്ധ ചട്ടങ്ങള്‍, ശുചിത്വ-മാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയവയില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ളവര്‍ പരിശീലനം നല്‍കും. കിലയുമായി ചേര്‍ന്നാണ്പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ