ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 24-8-19

സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി: രണ്ടാംഘട്ടത്തിന് തുടക്കമായി 2020തോടെ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കെല്ലാം  വീടുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാഫല്യം ഭവന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. സാമ്പത്തിക സഹായം നേരിട്ട്  കൈമാറാതെ പൂര്‍ണ സജ്ജീകരണങ്ങളോടെ വീട് നിര്‍മ്മിച്ച് താക്കോല്‍ കൈമാറുന്നതാണ് പദ്ധതിയുടെ സവിശേഷത.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ചിതറ ഗ്രാമ പഞ്ചായത്തിലെ കൊച്ചരിപ്പ ട്രൈബല്‍ കോളനിയില്‍ ശില പാകി ഉദ്ഘാടനം നിര്‍വഹിച്ചു. സാഫല്യത്തിലൂടെ പട്ടികവര്‍ഗ മേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അഞ്ച്  വീടുകള്‍ രണ്ടാംഘട്ടത്തില്‍ നിര്‍മിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുടങ്ങിയ പദ്ധതിയുടെ ഭാഗമായി അച്ചന്‍കോവില്‍ ഗിരിവര്‍ഗ  കോളനിയില്‍ 10 വീടുകള്‍ നിര്‍മിച്ച് താക്കോല്‍ കൈമാറി.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. പട്ടികവര്‍ഗ്ഗ വികസന ഓഫീസറാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍. 32 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി ചിലവഴിക്കുക. വീടിന്റെ പ്ലംബിംഗ്, വയറിങ്, ശുചിമുറി തുടങ്ങി മുഴുവന്‍ സംവിധാനങ്ങളും ഒരുക്കി വെള്ളപൂശി  താക്കോല്‍ കൈമാറുന്ന രീതിയിലാണ് പദ്ധതി നിര്‍വഹണം. രണ്ട് ബെഡ്‌റൂം, ഹാള്‍,  കിച്ചണ്‍ എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാല്‍ അധ്യക്ഷനായി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എസ് രമാദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലേഖ വേണുഗോപാല്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ബിപിന്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍. ടി. ഓഫീസ് ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ആര്‍. ടി. ഓഫീസ് നടത്തുന്ന വിവിധ  സേവനങ്ങളുമായി ബന്ധപ്പെട്ട അദാലത്ത് ഓഗസ്റ്റ് 27നും 29നും നടത്തും. കൊല്ലം ഓഫീസില്‍ നടത്തുന്ന അദാലത്തില്‍ പരിഗണിക്കുന്നവയുടെ വിവരം ചുവടെ -
വിവിധ സേവനങ്ങള്‍ക്ക് ഓഫീസിലും ഓണ്‍ലൈനിലും ഫീസ് ഒടുക്കിയിട്ടും തീര്‍പ്പാകാത്തവ. ഫീസ് ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, ഐ.ഡി കാര്‍ഡ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഹാജരാകണം.
ജൂലൈ 31 വരെ സ്മാര്‍ട്മൂവ് സോഫ്റ്റ്‌വെയറില്‍ ഫീസ്, ടാക്‌സ് എന്നിവ ഒടുക്കിയിട്ടും ലഭിക്കാത്തവര്‍ അദാലത്ത് ദിവസങ്ങളില്‍ പി.ആര്‍.ഒ യെ ബന്ധപ്പെടണം.
2019 ഏപ്രില്‍ ഒന്നു മുതല്‍ വാഹന രജിസ്‌ട്രേഷന്‍ 'വാഹന്‍' സോഫ്റ്റ്‌വെയറിലേക്ക് മാറിയ സാഹചര്യത്തില്‍  ഒന്നു മുതല്‍ 500 വരെയുള്ള രജിസ്‌ട്രേഷന്‍ നമ്പരുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കും.
പുതിയ സംവിധാനത്തിലേക്ക്  വിവരങ്ങള്‍ മാറ്റുന്നതിനായി ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ ഏഴു വരെയുള്ള സര്‍വീസുകള്‍(ഓണ്‍ലൈന്‍) നിര്‍ത്തിവയ്ക്കും. സെപ്തംബര്‍ ഒന്നിന് ശേഷം സ്മാര്‍ട്ട്മൂവ് വേര്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ പരാതികള്‍ സ്വീകരിക്കില്ല. ഒന്നാംഘട്ടത്തില്‍ 500 വരെയും പിന്നീട് ഘട്ടംഘട്ടമായും രജിസ്‌ട്രേഷന്‍ നമ്പരുകള്‍ കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് മാറ്റും.
പഴയ സോഫ്റ്റ്‌വെയറില്‍ ഏപ്രിലിന് മുമ്പായി ടെമ്പററി രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടും സ്ഥിര രജിസ്‌ട്രേഷന് വാഹനം ഹാജരാക്കാത്തവര്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട വാഹന പരിശോധന ഓഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കണം. പിന്നീട് അവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല.
സാരഥി സംവിധാനം വഴി ജൂലൈ 31ന് മുമ്പ് ലൈസന്‍സ് ടെസ്റ്റ് കഴിഞ്ഞ്  എസ്.എം.എസ് ലഭിച്ചിട്ടും ലൈസന്‍സ് ലഭിക്കാത്തവര്‍ക്ക് എം.വി.ഐ മാരെ നേരില്‍ കണ്ട് പരിഹാരം തേടാം.
എല്‍.എം.വി ആന്റ് മോട്ടര്‍ സൈക്കിള്‍ എന്നീ രണ്ട് ക്ലാസുകളില്‍ ഏതെങ്കിലും ഒന്ന് മാത്രം ജയിച്ചവര്‍ക്ക് രണ്ടാമത്തേത് വേണ്ടന്നുള്ള സമ്മതപത്രം നല്‍കിയാല്‍ ജയിച്ച ഒരു ക്ലാസ് മാത്രം നല്‍കും.
പഴയ വാഹനങ്ങള്‍ കൈമാറ്റം നടത്തി പേര് മാറ്റാതിരുന്നവ, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാത്തവര്‍, റവന്യൂ റിക്കവറി, ആര്‍.സി ബുക്ക് ഇല്ലാത്തതിനാല്‍ ടാക്‌സ് കുടിശിക ഉള്ളവര്‍ എന്നിവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 70 ശതമാനം സൗജന്യം ലഭിക്കും. 500 വരെ നമ്പര്‍ ഉള്ളവര്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.
ഒന്നു മുതല്‍ 500 വരെയുള്ള രജിസ്‌ട്രേഷന്‍ നമ്പരുകള്‍ ഉള്ളവരില്‍ നിലവിലുള്ള ആര്‍.സി ഡാറ്റയില്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ വിശദാംശങ്ങള്‍ തിരുത്തേണ്ടവര്‍, ആര്‍.സി ബുക്ക് കാര്‍ഡ് ഫോമിലേക്ക് മാറ്റേണ്ടവര്‍ എന്നിവര്‍ ഓഗസ്റ്റ് 31 നകം നടപടികള്‍ പൂര്‍ത്തീകരിക്കണം. പിന്നീട് തിരുത്താന്‍ അനുവദിക്കില്ല. രജിസട്രേഷന്‍ നമ്പര്‍ 500 വരെയുള്ള വാഹനങ്ങളുടെ ചെക്ക് റിപ്പോര്‍ട്ട്, പിഴ, ടാക്‌സ്, സ്പീഡ് വയലേഷന്‍, പി.എസ്.എം എന്നിവയും തീര്‍പ്പാക്കാം.
സെപ്തംബര്‍ ഒന്നു മുതല്‍ ഏഴുവരെ പരിവാഹന്‍ സേവ വഴിയുള്ള  സേവനങ്ങളെല്ലാം നിറുത്തി വയ്ക്കുമെന്ന് ആര്‍.ടി.ഒ വി. സജിത്ത് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0474-2793499 നമ്പരില്‍ ലഭിക്കും.

ചിത്രരചനാ മത്സരഫലം ബാലഭവനില്‍ വീണ്ടെടുപ്പിന്റെ ന•വരകള്‍ ദുരിതാശ്വാസ ധനസഹമാഹരണ ചിത്രരചനയുടെ ഭാഗമായി നടത്തിയ ജയപാലപണിക്കര്‍ സ്മാരക ചിത്രരചനാ മത്സര ഫലം ചുവടെ -
കിഡ്‌സ് വിഭാഗം: ഫസ്റ്റ് ഗ്രേഡ്; സനുജിത്ത്, ഇന്‍ഡ്യന്‍ പബ്ലിക് സ്‌കൂള്‍, കൊല്ലം, അഭിഷേക്- ഗവ. എല്‍.പി.എസ്, അഞ്ചാലുംമൂട്, ആര്‍ദ്ര- എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, ശ്രീതാദത്ത്, ശ്രേയദത്ത് - സെന്റ് ജോസഫ് കോണ്‍വന്റ് എല്‍.പി.എസ്.
ജൂനിയര്‍: ഒന്നാം  സ്ഥാനം - ഗാര്‍ഗി വര്‍മ്മ, ഇന്‍ഫന്റ് ജീസസ് ആഗ്ലോ ഇന്‍ഡ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ടാം സ്ഥാനം - ഗോപികാ കണ്ണന്‍, എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍സ്‌കൂള്‍.
സീനിയര്‍: ഒന്നാം സ്ഥാനം - സൂര്യ ദത്ത്, സിറ്റി സെന്‍ട്രല്‍ സ്‌കൂള്‍, ഉളിയകോവില്‍, രണ്ടാം സ്ഥാനം -  കൃഷ്ണ എല്‍ പ്രകാശ്, വിമലഹൃദയ ജി.എച്ച്.എസ്.എസ്, പട്ടത്താനം

ദര്‍ഘാസ് ക്ഷണിച്ചു ജില്ലാ ആശുപത്രിയിലെ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. സെപ്തംബര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2740166 നമ്പരിലും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗര റാന്തല്‍ വിതരണം ചെയ്യുന്നതിനും കടമാന്‍കോട് നഴ്‌സറി സ്‌കൂള്‍, വഞ്ചയോട് കിന്റര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ഡസ്‌ക്, ബഞ്ച് എന്നിവ വിതരണം ചെയ്യുന്നതിനും പ്രതേ്യകം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഡസ്‌ക്, ബഞ്ച് എന്നിവയുടെ ക്വട്ടേഷന്‍ ഓഗസ്റ്റ് 30ന് ഉച്ചകഴിഞ്ഞ് രണ്ടുവരെയും സൗര റാന്തലിനുള്ള ക്വട്ടേഷന്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2222353 നമ്പരില്‍ ലഭിക്കും.

വിമുക്തി; യോഗം 31ന് വിമുക്തിയുടെ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഓഗസ്റ്റ് 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2; അഭിമുഖം മാറ്റിവച്ചു ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ജില്ലയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 29ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വാഹന ലേലം ജില്ലാ സായുധ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗിമില്ലാത്തതുമായ വാഹനങ്ങള്‍ സെപ്തംബര്‍ 24ന് പകല്‍ 11ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ 0474-2764422 നമ്പരില്‍ ലഭിക്കും.

കാര്‍പ്പന്റര്‍ ട്രേഡ്; സ്‌പോട്ട് അഡ്മിഷന്‍ 27ന് ചന്ദനത്തോപ്പ്  ഗവണ്‍മെന്റ് ഐ ടി ഐ യില്‍ കാര്‍പ്പന്റര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനുള്ള കൗണ്‍സിലിംഗും സ്‌പോട്ട് അഡ്മിഷനും ഓഗസ്റ്റ് 27ന് നടക്കും. 190 ഇന്‍ഡക്‌സ് മാര്‍ക്കും അതിന് മുകളിലും ഉള്ളവര്‍ക്ക് കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. കൗണ്‍സിലിംഗിന് ശേഷം അഡ്മിഷന്‍ നടക്കുന്നതിനാല്‍ ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഫീസും സഹിതം രക്ഷകര്‍ത്താവുമായി ഹാജരാകണം. ഓണ്‍ലൈന്‍ വഴി അപേക്ഷയും ഫീസും അടച്ചവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2712781 നമ്പരിലും ലഭിക്കും.

ജില്ലാതല കായിക മത്സരങ്ങള്‍ മാറ്റിവച്ചു ഇന്ന് (ഓഗസ്റ്റ് 25) ജവഹര്‍ ബാലഭവനില്‍ നടത്താനിരുന്ന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും കുടുബാംഗങ്ങളുടെയും ജില്ലാതല കായിക മത്സരങ്ങള്‍ മാറ്റിവച്ചതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കൗണ്‍സിലിംഗ് 27ന് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബി.ടി.സി യില്‍ ബേക്കര്‍ ആന്റ് കണ്‍ഫക്ഷണര്‍ ട്രേഡില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ 180 വരെ ഇന്‍ഡക്‌സ് മാര്‍ക്കുള്ളവര്‍ക്ക് ഓഗസ്റ്റ് 27ന് രാവിലെ 10ന് നടക്കുന്ന കൗണ്‍സിലിംഗില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 9446312664 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.