ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 7-8-19

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ഒന്‍പതിന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍  ഗണിതശാസ്ത്ര അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് ഒന്‍പതിന് നടക്കും. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാദമിക് പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം രാവിലെ 10 ന് കോളജില്‍ എത്തണം.

ടെണ്ടര്‍ ക്ഷണിച്ചു അഞ്ചല്‍ ഐ സി ഡി എസ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഐ സി ഡി എസ് ഓഫീസിലും 0475-2270716 നമ്പരിലും ലഭിക്കും.

ചന്ദനത്തോപ്പ് ഐ ടി ഐ; കൗണ്‍സിലിംഗ് 14 ന് ചന്ദനത്തോപ്പ് ഐ ടി ഐ യില്‍ ഓഗസ്റ്റ് 14ന് കൗണ്‍സിലിംഗ് നടക്കും. അഡ്മിഷന്‍ നേടിയ ഒന്നാം വര്‍ഷ ട്രെയിനികള്‍ രക്ഷകര്‍ത്താക്കളുമായി എത്തണം. രണ്ടാം വര്‍ഷ ട്രെയിനികള്‍ക്കുള്ള ക്ലാസുകള്‍ 19നാണ് തുടങ്ങുക.

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ ഐ എം സി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ പരിശീലനം നല്‍കുന്നതിന് ഇന്‍സ്ട്രക്ടറെ നിയമിക്കും. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സും എല്‍ എം വിയും ബാഡ്ജും, ഹെവി ലൈസന്‍സുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 14ന് രാവിലെ 11ന് ഐ ടി ഐ ഓഫീസില്‍ എത്തണം.

ഒന്നാം ക്ലാസിലെ ഉല്ലാസഗണിതം പദ്ധതി ഓഗസ്റ്റ് 21  മുതല്‍ ഒന്നാം ക്ലാസിലെ ഗണിതപഠനം ഉല്ലാസഭരിതവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയായ ഉല്ലാസഗണിതം ജില്ലാതല പരിശീലനത്തിന് തുടക്കമായി. സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്തു. ഡി ഇ ഒ സന്തോഷ് അധ്യക്ഷനായി. പ്രോജക്ട് ഓഫീസര്‍ എച്ച് ആര്‍ അനിത,  ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം എല്‍ മിനികുമാരി, എ ഇ ഒ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോ സബ് ജില്ലയ്ക്കുള്ള പഠനോപകരണ കിറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. ഓഗസ്റ്റ് 21ന് എല്ലാ വിദ്യാലയങ്ങളിലെയും ഒന്നാം ക്ലാസില്‍ ഉല്ലാസഗണിതം പദ്ധതിയ്ക്ക് തുടക്കമാകും.

ജില്ലാ വികസന സമിതി  യോഗം 31ന് ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 31ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്‌കോളര്‍ഷിപ്പ്, ലാപ്‌ടോപ്പ്; അപേക്ഷിക്കാം കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും 2019-20 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, ലാപ്‌ടോപ്പ് എന്നിവ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ ബിരുദതലം വരെ പഠിക്കുന്ന കുട്ടികളെ പരിഗണിക്കും. അപേക്ഷ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിലും 0474-2799845 നമ്പരിലും ലഭിക്കും.

കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ എല്‍ ബി എസ് സെന്ററില്‍ ആരംഭിക്കുന്ന എസ് എസ് എല്‍ സി  ജയിച്ചവര്‍ക്കുള്ള ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സും പ്ലസ് ടൂ ജയിച്ചവര്‍ക്കുള്ള ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സെന്ററിലും 9446854661, 7510297507, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.

ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കാം കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് എല്‍.ബി.എസ് ശാസ്ത്ര സാങ്കേതിക കാര്യാലയത്തിന്റെ തിരുവനന്തപുരം സെന്ററില്‍ ഡി.സി.എ കോഴ്‌സിന് അപേക്ഷിക്കാം. പ്രവേശനം 50 പേര്‍ക്ക്. പ്രീഡിഗ്രി/പ്ലസ് ടൂ/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി/ഡിപ്ലോമ ജയിച്ചവരെയാണ് പരിഗണിക്കുന്നത്.
അംശദായം അടയ്ക്കുന്ന ജീവനക്കാരില്‍ 5000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസിന്റെ 50 ശതമാനവും 5000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 75 ശതമാനം ഫീസിളവും ലഭിക്കും. 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.  അപേക്ഷാ ഫോം 10 രൂപയ്ക്ക് നേരിട്ടും 15 രൂപയ്ക്ക് മണിയോഡര്‍ മുഖേനയും ജില്ലാ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 16 വരെ സമര്‍പ്പിക്കാം. വിലാസം - ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ക്യു.എം.സി 16/765, കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.