ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ 6-8-2019

 പി എം ഇ ജി പി പദ്ധതി: ഏകദിന ശില്പശാല 21ന് പി എം ഇ ജി പി പദ്ധതി നിര്‍വഹണം ഊര്‍ജിതപ്പെടുത്തുന്നതിനായി നിലവില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പുതുതായി അപേക്ഷിക്കുന്നവര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. പി എം ഇ ജി പി, ബാങ്കിംഗ്, വകുപ്പുതല നടപടിക്രമങ്ങള്‍, ചെറുകിട വ്യവസായ സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മാനേജ് ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ക്ലാസ്  ഓഗസ്റ്റ് 21ന് നടക്കും. ആശ്രാമം കെ എസ് എസ് ഐ എ ഹാളില്‍ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്യും.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് ശിവകുമാര്‍ അധ്യക്ഷനാകും. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ പി സഞ്ജീവ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍, കെ എസ് എസ് ഐ എ ജില്ലാ ഘടകം പ്രസിഡന്റ് ലെന്‍ ഫിലിപ്പ്, റീന സൂസന്‍ ചാക്കോ, ബി ജയകുമാര്‍, ജി സജീവ്, ബെനഡിക്ട് നിക്‌സണ്‍, ആര്‍ ദിനേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

ലോക മുലയൂട്ടല്‍ വാരാചരണം; സമാപന സമ്മേളനം ഇന്ന് (ഓഗസ്റ്റ് 7)
ലോക മുലയൂട്ടല്‍ വാരാചരണത്തിന് ഇന്ന് (ഓഗസ്റ്റ് 7) സമാപനം. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ വതിനാ ശിശുക്ഷേമവകുപ്പ്, ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ബോധവത്ക്കരണ റാലി, സെമിനാര്‍ എന്നിവയാണ് സമാപന പരിപാടികള്‍.
രാവിലെ 10ന് ഐ.എം.എ ഹാളില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. വി. ഷേര്‍ളി അധ്യക്ഷയാകും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാറാണ് മുഖ്യപ്രഭാഷകന്‍. ഐ.എ.പി പ്രസിഡന്റ് ഡോ. ഷബീര്‍, സെക്രട്ടറി ഡോ. ബാലചന്ദ്രന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി, ഐ.സി.ഡി.എസ് ജില്ലാതല പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ഡോ. ബിന്ദു പിള്ള, ഡോ. സൈജു ഹമീദ്, ഡോ. മിനി എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാരാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കലക്ടര്‍ വിതരണം ചെയ്യും. മുലയൂട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസീസ് ആന്റ് പ്ലാനിംഗിലെ ഡോ. രാജ്‌മോഹന്‍ ക്ലാസെടുക്കും.
രാവിലെ ഒന്‍പതിന് കടപ്പാക്കട ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഐ.എം.എ ഹാളില്‍ സമാപിക്കുന്ന റാലി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രതീപ്കുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്യും.

പി എം ഇ ജി പി പദ്ധതി: അപേക്ഷിക്കാം നഗര-ഗ്രാമപ്രദേശങ്ങളിലെ ഉത്പാദന-സേവന മേഖലകളിലെ പുതിയ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പി എം ഇ ജി പി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് www.kvionline.gov.in  വെബ്‌സൈ
റ്റില്‍ ഓഗസ്റ്റ് 28വരെ അപേക്ഷിക്കാം. ഉത്പാദന മേഖലയിലെ സംരംഭങ്ങള്‍ക്ക് 25 ലക്ഷവും സേവന മേഖലയിലെ സംരംഭങ്ങള്‍ക്ക് 10 ലക്ഷവും പരമാവധി വായ്പ അനുവദിക്കും. പരമാവധി സബ്‌സിഡി നഗരപ്രദേശങ്ങളില്‍ 25 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 35  ശതമാനംവരെയും ലഭിക്കും. ജില്ലാതല കൂടിക്കാഴ്ച്ച ഓഗസ്റ്റ് 30ന് നടക്കും.
ബോധവത്ക്കരണ പരിപാടി ഓഗസ്റ്റ് 21ന് ആശ്രാമം കെ എസ് എസ് ഐ എ ഹാളില്‍ നടക്കും. വകുപ്പില്‍ നിന്നുള്ള സേവനങ്ങളെ സംബന്ധിച്ചും ബാങ്ക് നടപടികളെപ്പറ്റിയും ക്ലാസുകള്‍ പരിപാടിയില്‍ ഉണ്ടാകും. പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് 17 നകം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ്(0474-2748395), കൊല്ലം(9526015398), കരുനാഗപ്പള്ളി(9447151094), കൊട്ടാരക്കര, പത്തനാപുരം(9846931277) താലൂക്ക് വ്യവസായ ഓഫീസുകളില്‍ ബയോഡാറ്റ സഹിതം രജിസ്റ്റര്‍ ചെയ്യണം.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്/അദാലത്ത് ഓഗസ്റ്റ് 14ന് രാവിലെ 10 മുതല്‍ ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടക്കും. കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയവരും ബാങ്ക് പ്രതിനിധികളും ഹാജരാകണം.

ഗതാഗത നിരോധനം പോളയത്തോട്-കച്ചിക്കടവ് റോഡില്‍ ടാറിംഗിനായി നാളെ മുതല്‍ (ഓഗസ്റ്റ് 8) മുതല്‍ മൂന്നു ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സ്കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത: പ്ലസ് ടൂ), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് (യോഗ്യത: പ്ലസ് ടൂ). നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ്, പി എച്ച് പി ആന്റ് എം വൈ എസ് ക്യൂ എല്‍, സി, സി പ്ലസ് പ്ലസ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് എന്നീ അഡ്വാന്‍സ്ഡ്  കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 0474-2731061 എന്ന നമ്പരിലും  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും.

റെക്കറിംഗ് ഡിപ്പോസിറ്റ്: പാസ്ബുക്ക് പരിശോധിക്കണം മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഓരോ നിക്ഷേപവും നടത്തുമ്പോള്‍ പാസ്ബുക്കില്‍ തീയതിവച്ചുള്ള പോസ്റ്റല്‍ സീല്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
ആര്‍ ഡി അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് കണക്കുകള്‍ കൃത്യമാണെന്ന് ബോധ്യപ്പെട്ട ശേഷമേ തുടര്‍ നിക്ഷേപത്തിനായി ഏജന്റിനെ തുക ഏല്‍പ്പിക്കാവൂ. ഏജന്റ് പാസ്ബുക്ക് പരിശോധനയ്ക്ക് ലഭ്യമാക്കുന്നില്ലെങ്കില്‍ നിക്ഷേപകര്‍ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലോ ദേശീയ സമ്പാദ്യ പദ്ധതിയുടെ ജില്ലാ ഓഫീസിലോ അറിയിക്കണം. വിശദ വിവരങ്ങള്‍ 0474-2798127 നമ്പരില്‍ ലഭിക്കും.

ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ മൂന്നിന് കുളക്കട ഗ്രാമപഞ്ചായത്തിലെ മലപ്പാറ(4), കുണ്ടറ ഗ്രാമപഞ്ചായത്തിലെ റോഡ് കടവ്(10) എന്നീ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ മൂന്നിന് നടക്കും. കുളക്കട ഗ്രാമപഞ്ചായത്തിന്റെ വരണാധികാരിയായ കൊട്ടാരക്കര അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്ററും കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ വരണാധികാരിയായ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറും ഓഗസ്റ്റ് ഒന്‍പതിന് നോട്ടീസ് പരസ്യപ്പെടുത്തും. നാമനിര്‍ദേശ പത്രികകള്‍ ഓഗസ്റ്റ് 16ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 17ന് നടക്കും. പത്രിക  ഓഗസ്റ്റ് 19 വരെ പിന്‍വലിക്കാം. വോട്ടെടുപ്പ് സെപ്തംബര്‍ മൂന്നിനും വോട്ടെണ്ണല്‍ നാലിനും നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഒറ്റത്തവണ പ്രമാണ പരിശോധന കൊല്ലം ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 123/2017) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഓഗസ്റ്റ് 13, 14, 16, 19 തീയതികളില്‍ കൊല്ലം ആണ്ടാമുക്കത്തെ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. ഓഗസ്റ്റ് 12ന് വെരിഫിക്കേഷന് ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചവര്‍ 19ന് ജില്ലാ ഓഫീസില്‍ ഹാജരാകണം.

പരിശീലന പരിപാടി ആരംഭിച്ചു കേന്ദ്ര സംസ്ഥാന  സര്‍ക്കാരുകളുടെയും സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍പി എം ഇ ജി പി യുടെ ഭാഗമായ സംരംഭകത്വ വികസന പരിശീലന പരിപാടി എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പുതിയ വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടന്ന പരിപാടിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി ജയകുമാര്‍ അധ്യക്ഷനായി. ഡി ഐ സി മാനേജര്‍ ശ്രീകുമാര്‍, ഫാക്കല്‍റ്റി ജിനു എന്നിവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.