കൊല്ലം കുളത്തുപ്പുഴയില്‍ ഇഷ്ട്ടിക ചൂളയില്‍ രണ്ട് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം കുളത്തുപ്പുഴയില്‍ ഇഷ്ട്ടിക ചൂളയില്‍ രണ്ട് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. കടമാന്‍കോട് ട്രൈബല്‍ കോളനിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ചൂളയിലെ തൊഴിലാളികളുടെ മൃതദേഹമാണ് ചൂളയോട് ചേര്‍ന്ന ചായിപ്പില്‍ കണ്ടെത്തിയത്. അരുവിക്കര സ്വദേശി ഭാസി (60), ആര്യനാട് സ്വദേശി അശോകന് (55) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ കാപ്പി കൊടുക്കാന്‍ എത്തിയ സഹ തൊഴിലാളികളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പതിനോന്നരവരെ ഇരുവരും ഒപ്പം ഉണ്ടായിരുന്നതായും ഒരുമിച്ചാണ് ഇരുവരും കിടക്കാന്‍ പോയതെന്നും തൊഴിലാളികള്‍ പോലീസിനെ അറിയിച്ചു. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം എന്നാണു പ്രാഥമിക നിഗമനം. ഇവരുടെ മൊഴി രേഖപെടുത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിരലടയാള വിദഗ്ധരും, ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. കുളത്തുപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ