ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നാളെ വൈകിട്ട് ആറു മണിക്ക് തെന്മല ഡാം തുറന്നു വിടുന്നു ജാഗ്രതപാലിക്കണമെന്ന് അറിയിക്കുന്നു.ജില്ല കളക്ടര്‍ അറിയിക്കുന്നു

തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ച് നിറുത്തുന്നതിന്റെ ഭാഗമായി ഡാമിൽ നിന്നുള്ള വൈദ്യുതോത്പ്പാദന സമയത്തിൽ വർദ്ധനവ് വരുത്തി അധികജലം കല്ലടയാറിലേക്കൊഴുക്കിവിടേണ്ടതുണ്ടെന്ന് ഡാമിന്റെ ചുമതലയുള്ള കെ.ഐ.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.ഇതിനായി 29.08.2019 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ തുടർച്ചയായി 28 മണിക്കൂർ നേരത്തേക്ക് അതായത് 30.08.2019 വെള്ളിയാഴ്ച രാത്രി 10 മണി വരെ നദിയിലേക്ക് ജലമൊഴുക്കിവിടാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.നിലവിലെ സ്ഥിതിയിൽ ജലനിരപ്പ് 110 മീറ്ററിൽ ക്രമീകരിക്കേണ്ടതിനായി തുടർന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ജലമൊഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായും നിലവിൽ സാമാന്യം നന്നായി മഴ പെയ്യുന്ന സാഹചര്യത്തിലും നദിയിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട് . ആയതിനാൽ നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും നദിയിൽ ഇറങ്ങുന്നവരും ജാഗ്രതപാലിക്കണമെന്ന് അറിയിക്കുന്നു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.