ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊട്ടാരക്കര സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ.


കൊട്ടാരക്കര: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും, ഉപയോഗവും നടത്തിവന്ന സംഘത്തെ കൊട്ടാരക്കര പോലീസ് വലയിലാക്കി. കൊട്ടാരക്കരയ്ക്ക് സമീപമുള്ള സ്‌കൂളിലെ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് സംഘം പിടിയിലായത്. പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തു. പവിത്രേശ്വരം ഇടവട്ടം ഗോകുലം വീട്ടിൽ രാഘുനാഥൻപിള്ള മകൻ രാഹുൽനാഥ് (25), നെടുവത്തൂർ താമരശ്ശേരി വീട്ടിൽ സുരേഷ് മകൻ കേശു എന്ന് വിളിക്കുന്ന രാഹുൽ (29) , അവണൂർ വിളയിൽ വീട്ടിൽ ബാലഗണേശ് , കൊട്ടാരക്കര പടിഞ്ഞാറ്റിൻകര നെടിയശാലത്തെക്കതിൽ വീട്ടിൽ നസ്സീർ മകൻ നൗഫൽ (21), കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സരസ്വതി വിലാസം വീട്ടിൽ മോഹനൻപിള്ള മകൻ ശ്യാംനാഥ് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ചിലർക്ക് ഇടുക്കി, കാസർഗോഡ് ജില്ലകളിൽ കഞ്ചാവ് കേസുകളുണ്ട്. 
ജില്ലാ പോലീസ് മേധാവി ശ്രീ.ഹരിശങ്കർ ഐ.പി.എസിന് സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര എസ്.എച്ച്.ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ DANSAF അംഗങ്ങളായ എ.എസ്. ഐ ആശിഷ് കോഹൂർ , എസ്.സി.പി.ഒ രാധാകൃഷ്ണപിളള, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ സാബുജി, രാജൻ എ.എസ്ഐ മാരായ വിശ്വനാഥൻ, അജയകുമാർ എന്നിവർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.