കരാറുകാരൻ വീട് പണിയാനുള്ള പണവുമായി മുങ്ങി വീട്ടമ്മ ജീവനൊടുക്കി .
കൊല്ലം കടയ്ക്കൽ ഇട്ടവിള ,ഇരുട്ടു പച്ച, ചരുവിള പുത്തൻ വീട്ടിൽ 59 വയസ്സുള്ള വിജയകുമാരി ആണ് ആത്മഹത്യ ചെയ്തത്. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നും ലഭിച്ച പണവും മക്കളുടെ കെട്ടുതാലി ഉൾപ്പെടെയുള്ളവ പണയംവച്ച് നൽകിയ ഒന്നര ലക്ഷം രൂപയുമായാണ് കരാറുകാരനായ തെളികുഴി സ്വദേശി അനിൽകുമാർ മുങ്ങിയത്.
നിരവധി തവണ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.കരാറുകാരനായ അനിൽകുമാറിനെതിരേ ആറുമാസമായി വിജയകുമാരി പരാതിയുമായി കടയ്ക്കൽ പോലീസിൽ കയറിയിറങ്ങുകയാണ്.
ഇന്ന് ഉച്ചയോടു കൂടിയാണ് വീട് പൊളിച്ച് താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിൽ വിജയകുമാരി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. നിരവധി ആളുകളെ ഇതുപോലെ അനിൽകുമാർ കബളിപ്പിച്ചതായി വാർഡ് മെമ്പർ ജി സുരേന്ദ്രൻ പറയുഞ്ഞു താനുൾപ്പെടെ സംഭവത്തിൽ ബന്ധപ്പെട്ടിട്ടും തന്നെ കൈയേറ്റം ചെയ്യുന്ന നടപടിയാണ് കരാറുകാരനായ അനിൽകുമാറിനെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് പുല്ലുപണ വാർഡ് മെമ്പറായ ജി സുരേന്ദ്രൻ പറയുന്നത്. പോലീസ് നടപടി സ്വീകരിച്ചിരുന്നു എങ്കിൽ വീട്ടമ്മ ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതശരീരം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വിജയകുമാരിക്ക് മൂന്നു പെൺമക്കളാണ്. ഭർത്താവായ രവീന്ദ്രൻ രോഗബാധിതനായി വർഷങ്ങളായി ചികിത്സയിലുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ