ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കാലവര്‍ഷക്കെടുതി നാശനഷ്ടങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും: ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലവര്‍ഷക്കെടുതിയിലുണ്ടായ മൂലമുള്ള നാശനഷ്ടങ്ങള്‍ ചിത്രം സഹിതം മൊബൈല്‍ ആപ്പ് മുഖേന രേഖപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. അര്‍ഹരായവര്‍ക്കെല്ലാം സഹായം ഉറപ്പാക്കുന്നതിനാണ് നടപടി. റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സംഘങ്ങളെയാണ് നാശനഷ്ടം നേരിട്ട വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് ഐ ടി മിഷന്‍ പരിശീലനം നല്‍കും.
ഓരോ ടീമും ഒരു ദിവസം കുറഞ്ഞത് 20 വീടുകളെങ്കിലും സന്ദര്‍ശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുക്കും. അവശ്യമെങ്കില്‍ ലഭ്യമായ വിവരങ്ങള്‍ തഹസില്‍ദാര്‍ പുന:പരിശോധിക്കും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കണം നാശനഷ്ട വിവരങ്ങള്‍ നല്‍കേണ്ടതെന്നും അനര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ കുന്നത്തൂര്‍ തഹസില്‍ദാര്‍ ജി കെ പ്രദീപ്, കരുനാഗപ്പള്ളി തഹസില്‍ദാര്‍ സജിതാ ബീഗം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ മീനാകുമാരി അമ്മ, ഡി പി എം അഭിജിത് തുടങ്ങിയവര്‍  പങ്കെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.