കാലവര്‍ഷം
തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ
സംവിധാനങ്ങളും ജില്ലയില്‍ സുസജ്ജം. ആവശ്യമെങ്കില്‍ അയല്‍ ജില്ലകളിലേക്ക്
രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനയാനങ്ങളും
തയ്യാറാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കലക്ട്രേറ്റില്‍
24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. 0474- 2794002,
2794004, 9447677800 എന്നീ നമ്പരുകളിലാണ് സഹായത്തിനായി ബന്ധപ്പെടേണ്ടത്.
ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം റവന്യൂ - ഫയര്‍ഫോഴ്സ് -
പോലീസ് വകുപ്പുകള്‍ക്കൊപ്പം ജലസേചന - ആരോഗ്യ - ഫിഷറീസ് വകുപ്പുകളിലെ
ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ
നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം.
മണ്ണിടിച്ചില്‍ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ജെ സി ബി,
കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കും. ആറു താലൂക്കുകളിലും
മുഴുവന്‍ സമയ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍
കാലവര്‍ഷക്കെടുതിയില്‍ ഒരു വീടു പൂര്‍ണമായും തകര്‍ന്നു . ആര്യങ്കാവ്
ഇടപാളയത്തെ പണയില്‍ പാപ്പായുടെ വീടാണ് തകര്‍ന്നത്. 69 വീടുകള്‍ക്കാണ്
ഭാഗിക നാശനഷ്ടം. താലൂക്ക് തലത്തില്‍ കൊട്ടാരക്കര - 16, കുന്നത്തൂര്‍ -41,
കൊല്ലം - അഞ്ച്, കരുനാഗപ്പള്ളി - മൂന്ന്, പത്തനാപുരം - രണ്ട്, പുനലൂര്‍ -
രണ്ട് എന്നിങ്ങനെയാണ് വീടുകള്‍ക്കുള്ള നാശനഷ്ടം. പത്തനാപുരം വിളക്കുടിയില്‍
ആറ് വീടുകളില്‍ സമീപത്തുള്ള തോട് കരകവിഞ്ഞ് വെള്ളം കയറി. വീട്ടുകാര്‍
ബന്ധുവീടുകളിലേക്ക് താമസം മാറി. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍
തുറക്കാനുള്ള സാഹചര്യം ഇല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ