കാറ്റും
മിന്നലും സഹിതമുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി
അപകടങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം എന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍
എസ് പ്രസന്ന കുമാരി അറിയിച്ചു.
പൊട്ടിവീണ വൈദ്യുത ലൈന്‍/സര്‍വീസ് വയര്‍
എന്നിവയില്‍ സ്പര്‍ശിക്കരുത്. വൈദ്യുതി ലൈന്‍ ഓഫ് ആണന്ന് ഉറപ്പ്
വരുത്താന്‍ കെ എസ് ഇ ബി ഓഫീസില്‍ ബന്ധപ്പെടണം. ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍
എന്നിവയിലൂടെയും വൈദ്യുതി കടന്ന് വരാനിടയുണ്ട്.
ഇടിമിന്നലുള്ളപ്പോള്‍
വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. വൈദ്യുതി ഉപകരണങ്ങള്‍
ഉപയോഗിക്കരുത്. പ്ലഗില്‍ നിന്ന് വേര്‍പെടുത്തുകയും വേണം. വൈദ്യുതി
പോസ്റ്റുകളിലും സ്റ്റേകളിലും അയ കെട്ടരുത്. ലൈനുകള്‍ക്ക് സമീപം
ലോഹവസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടകള്‍, ഏണികള്‍ എന്നിവ മാറ്റണം.
മരച്ചില്ലകള്‍
വീണ് ലൈനുകള്‍ താഴ്ന്ന് കിടക്കുന്നത് ശ്രദ്ധിക്കണം. വീണു കിടക്കുന്ന
പോസ്റ്റുകളും അപകടകരമാണ്. ഇത്തരം അപകടങ്ങള്‍ 9496061061 നമ്പരില്‍
അറിയിക്കാം. ലൈനിലേക്ക് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകള്‍
വെട്ടിമാറ്റുന്നതിന് എല്ലാവരും സഹകരിക്കണം എന്നും അഭ്യര്‍ഥിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ