കഴിഞ്ഞദിവസം കാണാതായ രഹമ ബീവിയുടെ മൃതദേഹം കല്ലടയാറ്റില്‍ നിന്നും കണ്ടെത്തി.
കഴിഞ്ഞദിവസം കാണാതെ പോയ വള്ളക്കടവ് തൂങ്കപ്പള്ളി വടക്കേതില്‍ അബ്ദുല്‍ റഹ്മാന് റാവുത്തരുടെ ഭാര്യ രഹമ ബീവി(83)യുടെ മൃതദേഹം കല്ലടയാറ്റില്‍ നിന്നും കണ്ടെത്തി.
ഇന്ന് രാവിലെയാണ് കല്ലടയാറ്റില്‍ വള്ളക്കടവ് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.ഉടനെ തന്നെ പുനലൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് അഗ്നിശമന സേനയെ വിവരം അറിയിച്ചത് അനുസരിച്ച് എത്തുകയും പോലീസും സ്ഥലത്തെത്തി മൃതദേഹം കല്ലടയാറ്റില്‍ നിന്നും അഗ്നിശമന സേന പുറത്തെടുക്കുകയും പുനലൂര്‍ പോലീസ്
മേല്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പുനലൂര്‍ പോലീസ് എസ്.ഐ രാജിവ് നേതൃത്വത്തില്‍ അഗ്നിശമന സേനയിലെ സ്റ്റേഷൻ ഓഫീസർ ആർ.ഷിജു, ലീഡിങ് ഫയർമാൻ, എൻ.ബി.അജയകുമാർ ഫയർമാന്മാർ എസ്.ആർ.രഞ്ജിത്ത് കുമാർ, ജിയാജി കെ.ബാബു, എസ്. രതീഷ് ഫയർമാൻ ഡ്രൈവർ പി.സി.ശ്രീകുമാർ, അലക്സ്,ഹോംഗാർഡ് ഷിനു കുമാർ, നിഷാന്ത് കുമാർ പങ്കെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ