വനിതാ-ശിശുവികസന
വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി റൂറല്‍ മേഖലയിലെ
ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി
സംഘടിപ്പിച്ചു. കൊട്ടാരക്കര വ്യാപാരി ഭവനില്‍ ജില്ലാ പ്രിന്‍സിപ്പല്‍
സെഷന്‍സ് ജഡ്ജ് എച്ച് എസ് പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികള്ക്കയില് പീഡനം വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ സമൂഹം
ഒറ്റമനസ്സോടെ പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.
ചൈല്‍ഡ് വെല്‍ഫെയര്‍
കമ്മിറ്റി ചെയര്മാന് കെ പി സജി നാഥ് അധ്യക്ഷത നായി. റൂറല്‍ എസ് പി
ഹരിശങ്കര്‍ മുഖ്യാതിഥിയായി. കൊട്ടാരക്കര ഡിവൈഎസ്പി അശോകന്, ജെ ജെ ബി
അംഗം സനല്‍ വെള്ളിമണ്‍, വനിതാ സെല്‍ സി ഐ എ പി സുധര്‍മ, ക്രൈംബ്രാഞ്ച് എസ്
ഐ ബെന്നി ലാലു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി, ലീഗല്‍ കം
പ്രൊബേഷന്‍ ഓഫീസര്‍ ബിജിത എസ് ഖാന് എന്നിവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ