പ്രളയബാധിതർക്ക് കെെത്താങ്ങായി എൽപി സ്കൂൾ കുട്ടികൾ.
കടക്കല്:പ്രളയബാധിതർക്ക് കെെയ്യ് താങ്ങായി എൽപി സ്കൂൾ കുട്ടികൾ.
പ്രളയബാധിതർക്ക് നൽകാനായി ആയിരം കുപ്പി ക്ലീനിങ് ലോഷൻ നിർമ്മിച്ചിരിക്കുകയാണ് ഈ കുരുന്ന് കരംങ്ങൾ. കൊല്ലം ചിതറ വളവുപച്ച യിലെ അൽമനാർ എൽപി സ്കൂളിലെ 206 കുട്ടികളാണ് ലോഷൻ നിർമ്മിച്ചത്. രക്ഷകർത്താക്കളും അധ്യാപകരും പ്രോത്സാഹനവുമായി രംഗത്ത് ഉണ്ടായിരുന്നു. ആയിരം കുപ്പി ക്ലീനിങ് ലോഷൻ നിർമാണം നടത്തിയത് കുട്ടികളുടെ പ്രവർത്തിപരിചയം കൂടി ലക്ഷ്യമിട്ടാണ്. ആയിരം കുപ്പി ക്ളീനിങ്ങ് ലോഷൻ നിർമ്മാണം
വിജയകരമായി പൂർത്തിയാക്കുവാൻ ഈ കുട്ടികൾക്ക് കഴിഞ്ഞു. ഇന്ന് രാവിലെ ചിതറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും പഞ്ചായത്ത് പ്രസിഡറ്റ്ൻ്റെ ചാർജ് വഹിക്കുന്ന രഞ്ചു വട്ടലിൽ ലോഷൻ നിർമാണോദ്ഘാടനം നിർവഹിച്ചു . രക്ഷകർത്താക്കളും പതിനഞ്ചോളം അധ്യാപകരും മറ്റും സ്റ്റാഫുകളും കുട്ടികളെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു. കെമിക്കൽ മിക്സ് ചെയ്യുന്നതും ഉൾപ്പെടെ പായ്ക്കിംഗ് ജോലികൾ വരെ കുട്ടികളാണ് നിർവഹിച്ചത്. ക്ലീനിങ് ലോഷൻ കവള പാറയിൽ എത്തിക്കുമെന്ന് ഹെഡ്മാസ്റ്റർ സജി പറഞ്ഞു .പ്രളയ ബാധിതർക്ക് വീട് ശുചികരണത്തിനായി എത്തിക്കാനാണ് സ്കൂൾ കുട്ടികളായ ഞങ്ങൾ ഈ പ്രവർത്തി ഏറ്റെടുത്തതെന്നാണ് നാലാം ക്ലാസ് വിദ്യാർഥിയായ അൽ അമീൻ പറയുന്നത്. വരുംദിവസങ്ങളിൽ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി വീടുകളിൽ ലോഷൻ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ