ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണ അനുമതി, നമ്പറിംഗ്,
റഗുലറൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്
ജില്ലാ അദാലത്ത് സംഘടിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 560
അപേക്ഷകള്‍ പരിഗണിച്ചു. 54 എണ്ണം തീര്‍പ്പാക്കി.
457 അപേക്ഷകളില്‍
അപാകത പരിഹരിച്ച് നല്‍കുന്ന മുറയ്ക്ക് അനുമതി നല്‍കുന്നതിന് ഉത്തരവായി.
2011 ലെ പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ലംഘനം, കേരള പഞ്ചായത്ത്
രാജ് ആക്ട് സെക്ഷന്‍ 220(ബി) യുടെ ലംഘനം, സി ആര്‍ സെഡ് നിയമലംഘനം എന്നിവ
കാരണം അദാലത്തില്‍ പരിഹരിക്കാന്‍ പറ്റാത്ത 49 അപേക്ഷകള്‍ നിരസിച്ചു.
പഞ്ചായത്ത്
ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് അസിസ്റ്റന്റ്
ഡയറക്ടര്‍, കൊല്ലം, പുനലൂര്‍ ആര്‍ ഡി ഒ മാരുടെ പ്രതിനിധികള്‍,
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ